Uncategorized

കാവ്യയുടെ കൊച്ചിയിലെ കോടികൾ വിലവരുന്ന ലക്ഷ്യ ബൊറ്റീക്കിനു സംഭവിച്ചത് കണ്ടോ ? സങ്കടത്തോടെ താരം

പ്രശസ്ത നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബൊറ്റീക്കിൽ കഴിഞ്ഞ ദിവസമായിരുന്നു തീപിടുത്തം നടന്നത്.

കൊച്ചി ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബൊറ്റീക്കിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ തുണികളും തയ്യൽ മെഷീനുകളും കത്തി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിക്ക് ആയിരുന്നു സംഭവം നടന്നത്. ബൊറ്റീക്കിൽ നിന്നും പുറത്തേക്ക് പുക വരുന്നതു കണ്ട് സെക്യൂരിറ്റി ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി അഞ്ചരയോടെ പൂർണമായും തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കൃത്യമായ കാരണം പറയാൻ കഴിയുകയുള്ളൂ എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മാളിനകത്ത് ആയതിനാൽ തീ മറ്റു കടകളിലേക്ക് വരാതിരിക്കാൻ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കാവ്യയുടെ സ്ഥാപനം പൂർണമായും കത്തിനശിച്ച നിലയിലാണ്. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കാവ്യയുടെ ലക്ഷ്യ ബൊട്ടീക്ക് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി ലക്ഷ്യയിലെത്തി എന്നായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചത്.

ഇതോടെ ഈ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കുറച്ചു കാലമായി ലക്ഷ്യയിലെ ബിസിനസ് മോശം ആയിരുന്നു. അടുത്തിടെയാണ് ബിസിനസ് പ്രതാപ കാലത്തിലേക്ക് മടങ്ങി വന്നത്. കഴിഞ്ഞ തിരുവോണത്തിനു ദിലീപിന്റെ മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയിലെ വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആ ഡിസൈനുകൾ തേടി ഒരുപാട് ആളുകൾ ലക്ഷ്യയെ സമീപിക്കുകയായിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും ആണ് ലക്ഷ്യയുടെ ബിസിനസ് വീണ്ടും ഉയരങ്ങളിലേക്ക് എത്താൻ കാരണം എന്ന് അഭിമാനത്തോടെ കാവ്യ പറഞ്ഞിരുന്നു. ഓണത്തിന് മീനാക്ഷി പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബിസിനസ് വീണ്ടും പച്ചപിടിക്കാൻ തുടങ്ങിയത് എന്ന് താരം തുറന്നു പറഞ്ഞിരുന്നു. രണ്ടു മക്കളും ചേർന്ന് ലക്ഷ്യ വീണ്ടും ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ് എന്നും കാവ്യ പറഞ്ഞു. മീനാക്ഷി ആ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോൾ ഇത്രയേറെ വൈറൽ ആകും എന്ന് കരുതിയില്ല.

ഇതുപോലെ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു കാവ്യ അന്ന് പറഞ്ഞത്. അങ്ങനെ പഴയതു പോലെ വീണ്ടും ലക്ഷ്യ സജീവമായി തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ തീപിടുത്തം. ഓൺലൈൻ ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഓർഡർ അനുസരിച്ച് വേണ്ട വസ്ത്രങ്ങൾ തയ്പ്പിച്ച് എടുക്കുന്നതാണ് ചെയ്തിരുന്നത്. ജീവനക്കാരിൽ ആരോ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമായി. അത് ആകാം തീപിടുത്തത്തിന് വഴിവെച്ചതെന്നാണ് നിഗമനം.

കാവ്യയുടെ അച്ഛനും വസ്ത്ര വ്യാപാര രംഗത്ത് ആയിരുന്നു ജോലി. അതുകൊണ്ട് വസ്ത്രവ്യാപാരം തന്റെ രക്തത്തിൽ ഉണ്ടെന്ന് കാവ്യ പറയുമായിരുന്നു. ആദ്യമൊക്കെ വലിയ ബ്രാൻഡിംഗ് ആയിരുന്നു ലക്ഷ്യ എങ്കിലും പിന്നീട് ബിസിനസ് മോശമായി. തുടർന്ന് മീനാക്ഷി ലക്ഷ്യയുടെ വസ്ത്രങ്ങൾ അണിഞ്ഞ ചിത്രങ്ങൾ വൈറൽ ആയതോടെ ലക്ഷ്യ വീണ്ടും പ്രതാപകാലത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കാവ്യയുടെ ബിസിനസിൽ സഹോദരൻ മിഥുൻ ആയിരുന്നു ആദ്യം മുതൽക്ക് ഒപ്പമുണ്ടായിരുന്നത്.

The Latest

To Top