സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ കാവ്യാ മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് പിന്നീട് കാവ്യയുടെ യഥാർത്ഥ ജീവിതത്തിലും നായകൻ ആവുകയായിരുന്നു. “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം”, “പെരുമഴക്കാലം”, “ചക്കരമുത്ത്” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ വിവാദങ്ങൾക്ക് ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. വ്യാപകമായ വിമർശനങ്ങളും ആയിരുന്നു ഇവരുടെ വിവാഹത്തോടെ ഉയർന്നത്. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ വിവാഹ മോ ച ന ത്തി ന് കാരണമായത് എന്ന രീതിയിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷവും ഒരുപാട് വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതം ആയിരുന്നു ഇവരുടേത്. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ. ഇവർക്ക് ഒരു മകൾ ഉണ്ട്, മഹാലക്ഷ്മി. മഞ്ജുവിന്റെ മകൾ മീനാക്ഷിയും അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മീനാക്ഷി പങ്കു വെക്കാറുണ്ട്. മികച്ച സ്വീകാര്യത ആണ് താരപുത്രികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ആണ് വീണ്ടും ദിലീപും കാവ്യയും വിവാദങ്ങളിൽ അകപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിൽ ഇവരുടെ പേരുകൾ വീണ്ടും വിവാദ കോളങ്ങളിൽ ഇടം പിടിക്കുകയായിരുന്നു.
പ്രതിസന്ധികളും കത്തിനിൽക്കുന്നതിനിടയിൽ കാവ്യയും ദിലീപും പങ്കെടുത്ത ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. 2018ലെ വിജയദശമി ദിനത്തിൽ ആയിരുന്നു ഇവരുടെ മകൾ മഹാലക്ഷ്മി പിറന്നത്. മകളെ പ്രസവിക്കുന്ന സമയം ദിലീപ് ലേബർ റൂമിൽ കാവ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ സാന്നിധ്യം കാവ്യയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയിരുന്നു. മകളെ കയ്യിൽ കിട്ടിയ മാത്രയിൽ മകളുടെ ചെവിയിൽ മഹാലക്ഷ്മി എന്ന് ദിലീപ് പറയുകയായിരുന്നു. അതിനു ശേഷം മീനാക്ഷിയുടെ കയ്യിലേക്ക് മാമാട്ടിയെ കൊടുക്കുകയായിരുന്നു.
വളരെ കർക്കശക്കാരനായ ഒരു അച്ഛനോ ഗൗരവക്കാരൻ ആയ ഭർത്താവോ ഒന്നുമല്ല ദിലീപ്. മക്കൾ രണ്ടു പേരോടും വലിയ സ്നേഹമാണ്. എന്തെങ്കിലും ദേഷ്യം വന്നാൽ പോലും അത് ഉള്ളിൽ ഒതുക്കി അടിച്ചമർത്തുന്നതാണ് ദിലീപിന്റെ പതിവ് എന്ന് കാവ്യ പറയുന്നു. ഇതേ അഭിമുഖത്തിൽ തന്റെ മരണത്തെ കുറിച്ച് ഒരു ജ്യോത്സ്യൻ പ്രവചിച്ചതിനെ കുറിച്ച് ദിലീപ് പറഞ്ഞു. 48മത്തെ വയസിൽ ഒരു വിമാനാപകടത്തിൽ ദിലീപ് മരിക്കും എന്നായിരുന്നു പ്രവചനം. അത് വെറും അന്ധവിശ്വാസം ആയി തള്ളിക്കളഞ്ഞെങ്കിലും ഒരിക്കൽ എയർ പോക്കറ്റിൽ കുടുങ്ങിയ വിമാനത്തിൽ നിന്നും രക്ഷപ്പെട്ടപ്പോൾ മനസിലേക്ക് ആ പ്രവചനം ഓടിയെത്തി എന്ന് ദിലീപ് തുറന്നു പറയുന്നു.
