മലയാള സിനിമയുടെ നാടൻ സൗന്ദര്യത്തിന് ഉദാഹരണമായിരുന്നു കാവ്യ മാധവൻ.
കാവ്യ മലയാളികൾക്ക് വലിയ ഇഷ്ടമായിരുന്നു. നെഞ്ചോട് ചേർത്ത് കാവ്യയെ മലയാളികൾ ഏറ്റെടുത്തിരുന്നത്. ബാലതാരമായി എത്തി പിന്നീട് നായികാ സങ്കൽപങ്ങൾക്ക് കാവ്യാമാധവന്റെ മുഖം മാത്രമായി മാറി. സൂപ്പർ ഹിറ്റ് ആയ നിരവധി ചിത്രങ്ങളിൽ താരം എത്തുകയും ചെയ്തു. നിരവധി പുരസ്കാരങ്ങൾ നേടി എടുത്തു അഭിനയത്തിൽ മലയാള സിനിമയിൽ മാത്രം ഉറച്ചു നിൽക്കാനായിരുന്നു കാവ്യ ശ്രമിച്ചത്.
അന്യഭാഷകളിലേക്ക് താരം ചേക്കേറിയിരുന്നത് ഒന്നോ രണ്ടോ തമിഴ് സിനിമകൾക്ക് പുറത്ത് അന്യഭാഷകളിൽ ഒന്നുമെത്തിയില്ല.ഒരിക്കൽ സമൂഹത്തിൽ സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും കുറിച്ചുള്ള പൊതുബോധത്തെ കുറിച്ച് സംസാരിച്ചിരുന്നു ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക ഇടങ്ങളിലെല്ലാം വൈറൽ ആയി മാറുന്നത്.
നടിയും സുഹൃത്തുമായ സരയുവിൻറെ പുസ്തകത്തിൻറെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു കാവ്യാ. ചക്കരമുത്ത് എന്ന സിനിമയിലായിരുന്നു സരയുവിനെ ആദ്യമായി കാണുന്നത് എന്ന് കാവ്യ പറഞ്ഞു. അന്ന് പ്ലസ്ടുവിന് പഠിക്കുകയാണെന്നും ഒക്കെയാണ് പറയുന്നത്. അങ്ങനെയാണ് ആദ്യമായി കാണുന്നത്. പിന്നീട് ഞങ്ങൾ നല്ല കൂട്ടുകാരായി. ഒരുമിച്ച് അഭിനയിച്ചിട്ടില്ല എങ്കിലും പല പരിപാടികളിലും കാണാറുണ്ടായിരുന്നു. പിന്നെ നാടുമായി ചെറിയൊരു ബന്ധവുമുണ്ട്. സരയുവിന്റെ അമ്മ കണ്ണൂർകാരിയാണ്.
അതുകൂടി അറിഞ്ഞപ്പോൾ ഞങ്ങൾ തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഢമായി മാറി. അടുത്ത സുഹൃത്ത് ആണെങ്കിലും സരയു എഴുതുമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അഭിനയിക്കും നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും. അങ്ങനെ ഒരു രീതിയിൽ കൂടി താൽപര്യമുണ്ടെന്ന് താൻ അറിഞ്ഞില്ല. അടുത്ത കാലത്തായിരുന്നു പച്ച എന്ന ഒരു ഷോർട്ട് ഫിലിം കണ്ടത്.
ഇത്രയും നാൾ കണ്ടുകൊണ്ടിരുന്ന ആളിൽ നിന്നും ഇത് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സരയുവിനെ കുറിച്ച് കാവ്യ പറഞ്ഞത്. അത് വളരെ സന്തോഷമുള്ള ഒരു കാര്യമാണെന്നും കാവ്യ പറഞ്ഞിരുന്നു.ആളുകൾക്ക് തെറ്റായ ധാരണ ഉണ്ട്. സിനിമാ നടികൾക്ക് ബുദ്ധി അല്പം കുറവാണ് എന്നാണ് പലരുടേയും ധാരണ. ഞാൻ ഒക്കെ വന്നതു കൊണ്ടാണോ ഇങ്ങനെ ഒരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലും കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായിട്ട് ഒരു പാട്ട് എഴുതിയപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു.
സത്യം പറ ഇത് നീ തന്നെയാണോ എഴുതിയത് എന്ന് തന്നായിരുന്നു എല്ലാവരും ചോദിച്ചത് എന്നും കാവ്യ പറയുന്നു. എഴുതുകയും പാടുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുണ്ട്, കാണാൻ നല്ല ഭംഗിയുള്ള നന്നായി ഡ്രസ്സ് ചെയ്യുന്ന നന്നായി അഭിനയിക്കുന്ന കുട്ടി അത്രയേ ഉള്ളൂ അതു മതി അതിൽ കൂടുതൽ ഒന്നും ചെയ്യേണ്ട എന്നാണ് ധാരണ എന്നും, അതിൽ കൂടുതൽ എന്തെങ്കിലും ചെയ്താൽ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണെന്നും കാവ്യ അഭിപ്രായപ്പെട്ടിരുന്നു. സിനിമയിൽ ഉള്ളവരും സാധാരണ മനുഷ്യരാണ്.
എല്ലാ വികാരങ്ങളും ഉള്ള മനസ്സിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്ന എന്നാൽ ഒരുപാട് പരിമിതിയിൽ ജീവിച്ചു പോകുന്നവരാണ്. അവർക്കും ഉണ്ടാകും കുറെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന മനസ്സ് എന്നും കാവ്യ പറഞ്ഞു. എഴുത്ത് ഒരു റിലീഫ് ആണെന്നും കാവ്യ പറയുന്നു.
