Film News

കീർത്തിയെ നായികയാക്കിയത് മണ്ടത്തരമായിപ്പോയെന്ന് മഹേഷ് ബാബുവിന്റെ നിർമ്മാതാക്കൾ ! കാരണം

മലയാളത്തിലെ മുൻകാല നായിക നടി മേനകയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകർ നിരവധിയാണ്.

മലയാളത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം തുടങ്ങിയത് തമിഴിലെയും തെലുങ്കിലെയും നിറ സാന്നിധ്യമായി മാറി കഴിഞ്ഞു. സിനിമയിലെ സൂപ്പർതാരമായ മഹേഷ് ബാബുവിനോടൊപ്പം അഭിനയിക്കുന്ന ചിത്രം ആണ് കീർത്തിയുടെ പുതിയ ചിത്രം. ആദ്യമായാണ് മഹേഷ് ബാബു കീർത്തിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വളരെയധികം പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്‌. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ മഹേഷ് ബാബു ആരാധകർ കീർത്തിയുടെ കാസ്റ്റിംഗ് വിമർശിച്ചു കൊണ്ട് ആയിരുന്നു.

മറ്റൊരു നടിയായിരുന്നു ചിത്രത്തിൽ നായികയാകുന്നത് എന്നും കീർത്തി മഹേഷ് ബാബു ചേർന്ന ഒരു നായിക അല്ല എന്നുമൊക്കെ ആരാധകർ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രവർത്തകരിൽ നിന്നും കീർത്തി സുരേഷിനെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

കീർത്തിയുടെ മ്യൂസിക് വീഡിയോ ആയി ഗാന്ധാരി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരം ഇല്ല എന്നാണ് ചിത്രത്തിന് അണിയറപ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മ്യൂസിക് പ്രൊഡക്ഷൻ കോളിറ്റി ഇല്ലെന്നും താരത്തിന്റെ ലുക്ക് അടക്കം മോശം ആണെന്നുമുള്ള വീഡിയോയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. ഒരു വിഭാഗം ആളുകൾ വീഡിയോയ്ക്കും കീർത്തിയുടെ പ്രകടനം കൈയടിക്കുമ്പോൾ മറ്റൊരു വിഭാഗം വീഡിയോ മോശമാണെന്നാണ് പറയുന്നത്..

ഇതിനോടകം തന്നെ ട്രെൻഡിങ് ആയി മാറി. ഇതിനിടയിലാണ് സിനിമയുടെ അണിയറപ്രവർത്തകർക്ക് ഇഷ്ടമായില്ല എന്ന് രീതിയിൽ ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നത്.

പ്രശസ്ത കൊറിയോഗ്രാഫർ ആയ ബ്രന്ത ഗോപാലനാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിയുന്നതു വരെ ഇത്തരത്തിലുള്ള പ്രോജക്റ്റുകളുടെ ഭാഗം ആകരുത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുറത്തു വന്ന റിപ്പോർട്ടുകളുടെ സത്യാവസ്ഥയെ പറ്റി ഇതുവരെ സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഈ കാര്യം.

മഹാനടി എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം അടക്കം നേടിയ താരം കൂടിയായിരുന്നു കീർത്തി. എന്നാൽ അടുത്ത കാലത്ത് കീർത്തിയുടെ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അതുകൊണ്ടു തന്നെ കീർത്തി ഭാഗ്യമില്ലാത്ത നായികയാണെന്ന് ആണ് ആളുകൾ പറയുന്നത്. മഹേഷ് ബാബുവിന്റെ ഈ സിനിമയും പരാജയപ്പെടുകയാണെങ്കിൽ അതിനുകാരണം കീർത്തി ആയിരിക്കും എന്നും ചിലർ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ കീർത്തി തന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കു വയ്ക്കും. കഴിഞ്ഞ ദിവസം കൂടി താരം പുതിയ ഒരു ഫോട്ടോ ഷൂട്ട് ചിത്രമായിരുന്നു പങ്കുവച്ചത്. ആ ചിത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു ആരാധകർകിടയിൽ നിന്ന് ലഭിക്കുന്നത്.

The Latest

To Top