മോളിവുഡ് സിനിമാ ലോകത്ത് നാമമാത്രമായ സിനിമകളിൽ മാത്രമേ അഭിനയിച്ചു ഉള്ളുവെങ്കിലും മലയാള സിനിമാ പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ടവളാണ് അഭിനേത്രിയും മേനകയുടെ മകളുമായ കീര്‍ത്തി സുരേഷ്. തമിഴിലും അതെ പോലെ തെലുങ്കിലുമാണ് താരം ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുള്ളത്. പക്ഷെ എന്നിരുന്നാലും കീര്‍ത്തിയുടെ സോഷ്യല്‍ മീഡിയ പേജ് നോക്കിയാല്‍, കീർത്തയെ ആരാധകർ എത്ര സ്നേഹിക്കുന്നു എന്ന് അറിയാനാകും.
View this post on Instagram
കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ സജീവമാണ്. അതെ പോലെ ഇപ്പോഴിതാ, തന്റെ വളര്‍ത്തുനായ നൈക്കിനൊപ്പമുള്ള ഒരു വിനോദയാത്രയുടെ ചിത്രം പങ്കുവയ്ക്കുകയാണ് താരം.” മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്,” എന്നാണ് കീര്‍ത്തി കുറിക്കുന്നത്.ലോക്‌ഡൗണ്‍ ആരംഭിക്കും മുന്‍പ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീര്‍ത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.
View this post on Instagram
അതെ പോലെ തന്നെ മലയാളത്തില്‍ കീര്‍ത്തി അഭിനയിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ ഓണത്തിന് തിയേറ്ററില്‍ എത്താനുള്ള ഒരുക്കത്തിലാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. താരസമ്ബന്നമായ ചിത്രത്തില്‍ കീര്‍ത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുമുണ്ട്.
