മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാൻ ഒരു കോടി രൂപ. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു പ്രതിപക്ഷം രംഗത്തെത്തി. നിയമസഭയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാനായി ഒരു കോടി രൂപ ചിലവാക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം ചോദ്യം ചെയ്തത്. ക്ലിഫ്ഹൗസ് മോടി കൂട്ടാനായി എങ്ങനെയാണ് ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നത് എന്ന് എംഎൽഎ പി ടി തോമസ് ചോദിക്കുകയായിരുന്നു.
എന്നാൽ ഇതിന് പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നത് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 98 ലക്ഷത്തോളം രൂപയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾ ക്കുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. ഗൺമാൻമാർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ക്ലിഫ് ഹൗസിലെ വിശ്രമ മുറികൾ ആണ് നവീകരിക്കുന്നത്. മറ്റ് മന്ത്രി മന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
