കൊല്ലം അഞ്ചൽ ആലഞ്ചേരിയിൽ ഗു ണ്ട വിളയാട്ടം. ആളുമാറി വെ ട്ടിയ സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് യുവാക്കളും ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
പിന്നീട് ആളുമാറി എന്ന് തിരിച്ചറിഞ്ഞതോടെ ഗുണ്ടാ യുവാക്കളെ വിളിച്ച് കുമ്പസാരിക്കുക ആയിരുന്നു. ഒരു പ്രശ്നങ്ങളിലേക്കും ഇല്ലാത്ത യുവാക്കളെയായിരുന്നു ഗുണ്ട വിജിൽ ആള് മാറി വെട്ടിയത്. വെട്ടാൻ ഉദ്ദേശിച്ച ആൾ ഗുണ്ടയെ തല്ലിയതിന്റെ വൈരാഗ്യം തീർക്കാൻ കാത്തിരിക്കുകയായിരുന്നു ഗുണ്ട വിജിൽ.
എന്നാൽ ആളുമാറി എന്നറിഞ്ഞതോടെ യുവാക്കളെ വിളിച്ചു പോലീസിൽ പരാതിപ്പെടരുത് എന്നും ക്ഷമിക്കണമെന്നും അപേക്ഷിക്കുകയായിരുന്നു വിജിൽ. ജീവൻ ഒടുക്കുന്നതിന്റെ വക്കിലായിരുന്നു എന്നും കുടിച്ച് ബോധം ഇല്ലാതെ ഇരിക്കുകയായിരുന്നു എന്നും അങ്ങനെ ആള് മാറി വെട്ടിയതാണെന്നും വിജിൽ ആവർത്തിച്ചു പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിലായിരുന്നു ആളു മാറിയതാണ് എന്ന് മനസ്സിലാക്കുന്നത്. കേസ് പിൻവലിക്കാനുള്ള മാർഗമുണ്ടോ എന്ന ആശങ്കയും വിജിൽ പങ്കുവെക്കുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലഞ്ചേരി സ്വദേശി വിജിൽ ആണ് ആളു മാറി വെട്ടിയത്. കൊല്ലം ഏരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലഞ്ചേരി ടൗണിനു സമീപം പുള്ളി മുക്കിൽ വെച്ച് കഴിഞ്ഞ പതിനാറാം തീയതി ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവാവിനെ വെട്ടേറ്റത്. മരണ വീട്ടിൽ നിന്നും ആഹാരം കഴിക്കുവാൻ ആയി ഹോട്ടലിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു മൂന്ന് യുവാക്കളും.
19 വയസ്സുള്ള അജ്മൽ, 17 വയസ്സുള്ള സാലിഹ്, 20 വയസ്സുള്ള ഹക്കീം എന്നിവരെ മറ്റൊരു വാഹനത്തിലെത്തിയ വിജിൽ വെട്ടുകയായിരുന്നു. എന്നാൽ ഒഴിഞ്ഞു മാറിയ യുവാക്കൾ ഇരുചക്രവാഹനം കൊണ്ട് മറയുകയും ചെയ്തു. തുടർന്ന് വീണ്ടും വെട്ടി എങ്കിലും യുവാക്കൾ രക്ഷപ്പെട്ടു. വിവരം വീട്ടിൽ അറിയിച്ചതിനു ശേഷം തിരികെ പോകുന്ന വഴി വീണ്ടും യുവാക്കളെ വെട്ടുവാനായി വിജിൽ വാളുമായി വാഹനത്തെ പിന്തുടർന്ന് എത്തി.
യുവാക്കളുടെ ബന്ധുക്കൾ നിൽക്കുന്നത് കണ്ടു വിജിൽ തിരികെ പോവുകയായിരുന്നു. എന്നാൽ പിന്നീട് ആളുമാറി ആണ് വെട്ടിയതെന്ന് വിജിലിന് മനസ്സിലായി. തന്റെ കയ്യടിച്ച് പൊട്ടിച്ച ഏരൂർ സ്വദേശിയായ രാജേഷ് ബാബുവിനെ വീട്ടുവാൻ വേണ്ടി ആയിരുന്നു വിജിൽ കാത്തിരുന്നത്. ബൈക്കിന്റെ നടുവിലിരുന്ന് യാത്രചെയ്തത യുവാവ് രാജേഷ് ബാബു ആണെന്ന് തെറ്റിദ്ധരിച്ച് ആയിരുന്നു വിജിൽ പിന്തുടർന്ന് വെട്ടിയത്.
തൊട്ടടുത്ത ദിവസമായിരുന്നു കേസ് കൊടുക്കരുതെന്നും ഒത്തുതീർപ്പാക്കണം എന്നും പറഞ്ഞു കൊണ്ട് വിജിൽ യുവാക്കളെ വിളിച്ചത്. എന്നാൽ വീട്ടിൽ ഉള്ള സഹോദരങ്ങൾ കേസ് ആക്കിയിട്ടുണ്ടെന്നും വിജിലിനോട് നേരിട്ട് കണ്ടു സംസാരിക്കാമെന്നും ആവശ്യപ്പെടുകയായിരുന്നു യുവാക്കൾ. നിരവധി കേസുകളിൽ പ്രതിയായ വിജിലിന് എതിരെ ഏലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
