മലയാള സിനിമയിൽ സജീവമായിട്ടുള്ള നടിയും പ്രൊഫഷണൽ നർത്തകിയും കൂടിയാണ് കൃഷ്ണപ്രഭ. 2008ൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത് മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “മാടമ്പി” എന്ന ചിത്രത്തിലൂടെ ആയിരുന്നു കൃഷ്ണപ്രഭ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “ലൈഫ് ഓഫ് ജോസൂട്ടി” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമായിരുന്നു കൃഷ്ണപ്രഭ ചെയ്തത്.
സിനിമകളിൽ മാത്രമല്ല മിനിസ്‌ക്രീനിലെ സജീവമായിട്ടുള്ള താരം നിരവധി പരമ്പരകളും ടെലിഫിലിമുകളും ചെയ്തിട്ടുണ്ട്. മോഹിനിയാട്ടം, കുച്ചിപ്പുടി, മാർഗംകളി എന്നിവയെല്ലാം ചെയ്തിട്ടുള്ള കൃഷ്ണപ്രഭ ഒരു മികച്ച ക്ലാസിക്കൽ നർത്തകിയും സിനിമാറ്റിക് ഡാൻസറും ആണ്. ബംഗളൂരുവിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട് താരം. മൂന്നാം വയസ്സു മുതൽ നൃത്തം അഭ്യസിച്ച് തുടങ്ങിയതാണ് കൃഷ്ണപ്രഭ.
മനോജ് ഗിന്നസ് കൊച്ചിൻ നവോദയയിൽ ഒരു നർത്തകി ആയിട്ട് എത്തിയ കൃഷ്ണപ്രഭ പിന്നീട് സാജൻ പള്ളുരുത്തി, പ്രജോദ് എന്നിവർക്കൊപ്പം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഷോയിൽ എത്തുകയായിരുന്നു. പിന്നീട് സിനിമയിലെത്തിയ കൃഷ്ണപ്രഭ “നത്തോലി ഒരു ചെറിയ മീനല്ല”, “ശീ ടാക്സി”, “ഉത്തരാസ്വയംവരം”, “ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം”, “ഗുലുമാൽ”, “പാസഞ്ചർ”, “ജനകൻ”, “തേജാഭായ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കാവ്യാമാധവൻ കേന്ദ്രകഥാപാത്രമായി എത്തിയ “ഷീ ടാക്സി” എന്ന ചിത്രത്തിൽ കൃഷ്ണപ്രഭയുടെ പ്രകടനം “ബോയിങ് ബോയിങ്”ൽ സുകുമാരി അവതരിപ്പിച്ച കഥാപാത്രത്തിനോട് സാമ്യമുണ്ടെന്ന് ആളുകൾ പറഞ്ഞത് ഒരു അംഗീകാരമായിട്ടാണ് കൃഷ്ണപ്രഭ ഏറ്റെടുത്തത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.
സിനിമകളിൽ പൊതുവേ നാടൻ വേഷങ്ങളിലെത്തുന്നതെങ്കിലും വളരെ ബോർഡ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് താരം. കൃഷ്ണപ്രഭ പങ്കു വെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിന്റെ കൂടെയുള്ള താരത്തിന്റെ ഏറ്റവും പുതിയ നൃത്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വെള്ള നിറമുള്ള ഷോർട്സ് അണിഞ്ഞ് ഇരുവരും തകർപ്പൻ ഡാൻസ് ആണ് കാഴ്ചവച്ചത്.
വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകരെ ഏറ്റെടുക്കുകയായിരുന്നു. ഇത്രയും മനോഹരമായി കൃഷ്ണപ്രഭ നൃത്തം ചെയ്യുമോ എന്ന ഞെട്ടലിൽ ആണ് ആരാധകർ. “കഭി യാർ കഭി പ്യാർ” എന്ന ബോളിവുഡ് ഗാനത്തിന് ആണ് ഇരുവരും മാസ്മരികമായ ചുവടുകൾ വെച്ചത്. കൊച്ചിയിൽ ജൈനിക സ്കൂൾ ഓഫ് ആർട്സ് എന്ന പ്രസ്ഥാനം കൃഷ്ണപ്രഭ നടത്തുന്നുണ്ട്.
