Film News

പ്രിയയുടെ പിറന്നാൾ ചിത്രങ്ങളുമായി ചാക്കോച്ചൻ!

kunchacko boban birthday party

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ കൊണ്ട് തന്നെ പല യുവ നായകന്മാരും വന്നിട്ടും ചാക്കോച്ചന്റെ ആ സ്ഥാനം തട്ടിയെടുക്കാൻ കഴിവുള്ള ഒരാളും വന്നിട്ടില്ല എന്ന് തന്നെ പറയാം. തന്റെ പ്രണയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം പലപ്പോഴും ചാക്കോച്ചൻ പൊതു വേദികളിൽ സംസാരിച്ചിട്ടുണ്ട്. പ്രിയയുടെ പ്രണയിക്കുമ്പോൾ ഉള്ള സമയത്തെ കാര്യങ്ങളൂം കല്യാണവും എല്ലാം തന്നെ താരം തുറന്ന് പറഞ്ഞിരുന്നു. വിവാഹശേഷം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് താരത്തിന് ഒരു മകൻ ജനിച്ചത്. മകൻ ജനിച്ചതോടെ തന്റെ ലോകം മുഴുവൻ അവനെ ചുറ്റിയാണ് ഉള്ളതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

ബെർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരും ഡിസ്ക്കോ മൂഡിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ഒരു ഡിസ്ക്കോ ഫാമിലി എന്നാ തലകെട്ടോടു കൂടിയാണ് താരം ചിത്രങ്ങള പങ്കുവെച്ചത്. ഇത് പോലെ ഒരു കുടുംബത്തെ തനിക്ക് നൽകിയതിന് താരം ദൈവത്തോട് നന്ദിയും പറയുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകൾ നൽകിയിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇതേ മൂഡിൽ തങ്ങളുടെ വിവാഹവാർഷികം പൂര്ണിമായും ഇന്ദ്രജിത്തും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്ത് വന്നിരുന്നു. അന്നും ആ ചിത്രങ്ങൾക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിച്ചിരുന്നത്.

The Latest

To Top