മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ.
“അനിയത്തിപ്രാവ്” എന്ന ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം ആണ് കുഞ്ചാക്കോ ബോബൻ. വെറും നാല് സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ മികച്ച ജോഡികൾ ആയി മാറിയവർ ആയിരുന്നു ചാക്കോച്ചനും ശാലിനിയും.
“നിറം”, “അനിയത്തിപ്രാവ്”, “പ്രേം പൂജാരി”, “മഴവില്ല്”, “കസ്തൂരിമാൻ തുടങ്ങി നിരവധി പ്രണയ സിനിമകൾ കൊണ്ട് ലക്ഷക്കണക്കിന് ആരാധികമാരെ നേടിയെടുത്ത താരമാണ് ചാക്കോച്ചൻ.
ചാക്കോച്ചന് ലഭിച്ച പ്രണയലേഖനങ്ങൾക്ക് കണക്കില്ല. ഒടുവിൽ ഒരു ആരാധികയായ പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം കഴിച്ചത്. ഇവർക്ക് ഇസഹാക് എന്ന ഒരു മകനുണ്ട്. ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും ഇടവേള എടുത്ത ചാക്കോച്ചൻ ശക്തമായ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളുമായിട്ടാണ് പിന്നീട് തിരിച്ചെത്തിയത്. “എൽസമ്മ എന്ന ആൺകുട്ടി”, “പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും”, “ഹൗ ഓൾഡ് ആർ യു “, “അഞ്ചാം പാതിര” തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം ചാക്കോച്ചൻ.
ഫെലിനി സംവിധാനം ചെയ്‌ത് കുഞ്ചാക്കോ ബോബൻ, അരവിന്ദ് സമി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് “ഒറ്റ്”. ഒരു നീണ്ട ഇടവേളക്ക് ശേഷം അരവിന്ദ് സാമി മലയാള സിനിമയിൽ എത്തുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ ആകെ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. 25 വർഷങ്ങൾക്കു ശേഷമാണ് അരവിന്ദ് സാമി ഒരു മലയാള ചിത്രത്തിൽ എത്തുന്നത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം തമിഴിലും മലയാളത്തിലും ആയിട്ടാണ് ഇറങ്ങുന്നത്. പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷറഫ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അരവിന്ദ് സാമി എത്തുന്നത്. ഗോവയിലും മംഗലാപുരത്തും ആയാണ് സിനിമ ചിത്രീകരിച്ചത്.
ടോവിനോ തോമസ്, സംയുക്ത, സൂരജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “തീവണ്ടി” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “ഒരേ നോക്കിൽ” എന്ന്തുടങ്ങുന്ന പ്രണയഗാനം വാലന്റൈൻസ് ദിനത്തിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഈഷ രേബ ആണ് ചിത്രത്തിലെ നായിക. ഈ ഗാനത്തിലെ തീവ്രമായ പ്രണയ രംഗങ്ങളാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
കാഷിഫ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന് വരികൾ നിർവ്വഹിച്ചത് വിനായക് ശശികുമാർ ആണ്. അനുഗ്രഹീത ഗായിക ശ്വേത മോഹൻ ആണ് ഗാനം ആലപിച്ചത്. ത്രില്ലർ ചിത്രമായ ഒരുങ്ങുന്ന “ഒറ്റി”ന്റെ ടീസർ അടുത്തിടെയായിരുന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. തമിഴിലും പുറത്തിറങ്ങുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ തമിഴ് ചിത്രം ആയിരിക്കും. 1996ൽ പുറത്തിറങ്ങിയ “ദേവരാഗം” എന്ന ചിത്രത്തിനു ശേഷം അരവിന്ദ് സാമി എത്തുന്ന മലയാള സിനിമയാണ് ഒറ്റ്. ഓഗസ്റ്റ് സിനിമ, സിനി ഹോളിക്സ് സിനിമ ബാനറുകളിൽ ആര്യ, ഷാജി നടേശൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്
