മലയാള സിനിമയിൽ തന്റെതായ സ്ഥാനം എപ്പോഴും നേടിയെടുക്കുവാൻ സാധിച്ചിട്ടുള്ള ഒരു നടനായിരുന്നു കുഞ്ചൻ.
പഴയകാല ചിത്രങ്ങളിൽ കുഞ്ചൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. സിനിമയിൽ അവിഭാജ്യ ഘടകമായിരുന്നു. പല ചിത്രങ്ങളിലും കുഞ്ചൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആയി വളരെ അടുത്ത ബന്ധം ഉണ്ടാവാനുള്ള കാരണം എന്ന് പറയുന്നത് ഇന്നത്തെ സൂപ്പർസ്റ്റാറുകൾ അഭിനയ ജീവിതം ആരംഭിച്ചപ്പോൾ തന്നെ കുഞ്ചൻ അവർക്കൊപ്പം ഉണ്ടായിരുന്നു എന്നതായിരുന്നു.
ഇപ്പോഴിതാ നടൻ മമ്മൂട്ടിയും അദ്ദേഹത്തിൻറെ കുടുംബവുമായി ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്. മമ്മൂട്ടിയെ പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബമായി വളരെ അടുത്ത ബന്ധം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന് ഉണ്ട്.
എന്റെ സഹോദരന്റെ കൂട്ടുകാരൻറെ മകളാണ്. അതുകൊണ്ടു തന്നെ അവരുമായി വളരെ ചെറുപ്പകാലം മുതൽ തന്നെ ബന്ധം ഉണ്ട്. അത് സ്നേഹ ബഹുമാനത്തോടെയാണ് സുലു എന്നും എന്നെ ഒരു സഹോദരനെ പോലെ കാണുന്നത്. സുലുവിനെ കുഞ്ചൻ എടുത്തു കൊണ്ട് നടന്നതാണെന്ന് മമ്മുക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു എന്നും കുഞ്ചൻ പറയുന്നുണ്ട്. ഇതുവരെ കണ്ടതിൽ വളരെ അടക്കവും ഒതുക്കവും ഉള്ള ഒരാളാണ് സുൽഫിത്. അതെ ഗുണം അവര് മക്കൾക്കും പകർന്നു കൊടുത്തിട്ടുണ്ട്. ഈ വളർത്തു ഗുണം എന്നൊക്കെ പറയുന്നത് ഇതാണ്. മക്കളിൽ സുറുമി ആണെങ്കിലും ദുൽഖർ ആണെങ്കിലും ഒരിക്കലും അഹങ്കാരം കാണിക്കില്ല.
റോഡിലൂടെ പോകുമ്പോൾ അങ്കിൾ എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നിട്ടാണ് അവൾ പോകാറുള്ളത്. വളർത്തലിന്റെ ഒരു ഗുണം തന്നെയാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലർ നന്നാവും ചിലർ നന്നാവില്ല. നമ്മുടെ മക്കൾ ആണെങ്കിൽ ശരി വളർത്തുന്നത് പോലെയാണ് ഇരിക്കുക. മമ്മുക്കയെ ഞാൻ ആദ്യം കാണുന്നത് വിജയ് വാഹിനി സ്റ്റുഡിയോയിൽ വച്ചാണ്.
അന്ന് വിവാഹമൊക്കെ അടുത്തിരിക്കുന്ന സമയം ആണ്. അന്ന് ഞാനും ആയി എത്ര പരിചയമില്ല. അദ്ദേഹം വേറെ ഏതോ ഒരു സിനിമയുടെ വർക്കിലാണ്. വിവാഹം അടുത്തിരിക്കുന്നു, എന്റെ കൈയിലാണെങ്കിൽ ഒരു പതിനായിരം രൂപ പോലും തികച്ച് എടുക്കാനില്ല. കാശിന് ആവശ്യമുണ്ട്. അങ്ങനെ ആകെ ചിലവ് ആയ സമയത്ത് ഒരു 10000 രൂപയുമായി മമ്മൂക്ക അടുത്തേക്ക് വന്നു അദ്ദേഹത്തിനോട് പണം വേണം എന്ന് പോലും പറഞ്ഞില്ല.
എങ്കിൽ കയ്യിൽ വെച്ചു തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം എന്ന് പറഞ്ഞു, പക്ഷേ അതിനുശേഷം ഒന്നു രണ്ടുമാസം കഴിഞ്ഞപ്പോൾ ആ കാശ് ഞാൻ തിരികെ കൊടുത്തു. അപ്പോഴും കണ്ടാൽ സംസാരിക്കുമെന്ന് അല്ലാതെ സൗഹൃദം ഒന്നുമില്ല . ഞാൻ വീട് വെച്ചപ്പോൾ എന്നെ സഹായിച്ചു. 75,000 രൂപയുടെ കുറവായിരുന്നു ഉണ്ടായിരുന്നത് അത് ഏതോ സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നും ആരുടെയോ കൈയിൽ കൊടുത്തു വിട്ടു. മമ്മുക്കയുടെ മുറിയിലെ ഡോർ തട്ടാതെ കടന്നു ചെല്ലാൻ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയൻപിള്ള രാജുവും ആണ്. കള്ളത്തരം ഇല്ലാത്ത ഒരു തുറന്ന മനസ്സുള്ള വ്യക്തി ആണ് മമ്മൂട്ടിയെന്നും പറയുന്നു.
