Kerala

വിവാഹം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് അമ്മയോട് പറഞ്ഞ് കാവ്യ

വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ കുടുംബത്തിലെ ഒരു അംഗം ആയി മാറിയ താരമാണ് കാവ്യ മാധവൻ.

“പൂക്കാലം വരവായി” എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ കാവ്യ മാധവൻ ഒരുപാട് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിൽ എട്ടാം ക്ലാസ്സിൽ ആയിരുന്നു ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്.

ഉരുണ്ട കണ്ണുകളും, നീണ്ട മുടിയും, സൗന്ദര്യവും കൊണ്ട് മലയാളികളുടെ മനസുകൾ കീഴടക്കുകയായിരുന്നു കാവ്യ. ആദ്യ സിനിമയിലെ നായകനായ ജനപ്രിയ നടൻ ദിലീപ് തന്നെ കാവ്യയുടെ ജീവിതത്തിലെ നായകനും ആവുകയായിരുന്നു. ദിലീപും കാവ്യയും മലയാള സിനിമയുടെ ഭാഗ്യ ജോഡികൾ ആയിരുന്നു. ഇവർ ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. സൗന്ദര്യം കൊണ്ട് മാത്രമല്ല മികച്ച ഒരു അഭിനേത്രി കൂടിയായിരുന്നു കാവ്യ.

നിരവധി പുരസ്കാരങ്ങളാണ് കാവ്യയെ തേടിയെത്തിയത്. രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ കാവ്യയ്ക്ക് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ലഭിച്ചിരുന്നത്. ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ ദിലീപിനെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു കാവ്യ. ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ വിവാഹ മോചനം ചെയ്തിട്ടായിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

അത് കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങൾ ആണ് ഇവർ നേരിടേണ്ടി വന്നത്. ദിലീപും കാവ്യയും കൈകോർത്ത് എല്ലാ പ്രതിസന്ധികളും അതിജീവിച്ചു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. 2018 വിജയദശമി ദിനത്തിലാണ് ഇവർക്ക് മകൾ മഹാലക്ഷ്മി പിറന്നത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും കാവ്യയുടെയും മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ ഫാൻ പേജുകളിലൂടെ സമൂഹമാധ്യമങ്ങൾ വൈറൽ ആകാറുണ്ട്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കും താരരാജാക്കൻമാർക്കും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കാവ്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്. കാവ്യ ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. കാവ്യയുടെ പണ്ടത്തെ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹം ഒരു ലോട്ടറി ആണ് എന്നാണ് കാവ്യ പറയുന്നത്. സിനിമയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാതിരിക്കാൻ വേണ്ടിയായിരുന്നു കാവ്യ ബിസിനസ് ആരംഭിച്ചത്.

വിവാഹത്തെ കുറിച്ചോർക്കുമ്പോൾ നല്ല പേടിയുണ്ട്. കുട്ടികളെ ഒരുപാട് ഇഷ്ടമാണ് എന്നാണ് കാവ്യ അഭിമുഖത്തിൽ പറഞ്ഞത്. ഒരു കുഞ്ഞിനെ കാവ്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് കഥ പറയുവാൻ വേണ്ടി വിളിച്ചപ്പോൾ അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ട് എന്ന് പറഞ്ഞു. ഇതോടെ കുഞ്ഞുമായി വന്നാൽ മാത്രമേ കഥ കേൾക്കു എന്ന് കാവ്യാ പറഞ്ഞു. പിന്നീട് കുഞ്ഞിനെ കൊണ്ടായിരുന്നു അയാൾ കഥ പറയാൻ വന്നത്. ആ ദിവസം മുഴുവൻ കാവ്യാ കുഞ്ഞിനെ എടുത്ത് കളിപ്പിച്ചു.

ചെറുപ്പം മുതലേ കാവ്യയ്ക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. തലയണ വയറ്റിൽ വെച്ച് ആയിരുന്നു ചെറുപ്പത്തിൽ നടക്കൽ. കാവ്യാ സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു 99ൽ ലോകം അവസാനിക്കും എന്ന വാർത്ത വന്നത്. അന്ന് കൂട്ടുകാരിയോട് എട്ടാം ക്ലാസ്സിൽ എങ്കിലും കല്യാണം കഴിച്ചാൽ മാത്രമേ അപ്പോഴേക്കും കുട്ടി ഉണ്ടാവുള്ളൂ എന്ന് പറഞ്ഞ ആളാണ് കാവ്യ. വിവാഹം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് കാവ്യാ പണ്ട് അമ്മയോട് പറഞ്ഞിരുന്നു. അഭിമുഖത്തിൽ കാവ്യാ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

The Latest

To Top