മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ. “സാക്ഷ്യം” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. നായകൻമാർ വാഴ്ന്നിരുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകരുടെ ഇഷ്ട താരം ആയി മാറുകയായിരുന്നു മഞ്ജുവാര്യർ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നു മഞ്ജു വാരിയർ . വിവാഹ മോചനത്തിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. മഞ്ജുവിന്റെ തിരിച്ചുവരവിനെ പോലെ മറ്റൊരു നടിയുടെ തിരിച്ചുവരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ടുണ്ടാവില്ല.
റോഷൻ അന്ദ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ഏറെ യു” എന്ന സിനിമയിലൂടെ ആണ് മഞ്ജു ഗംഭീര തിരിച്ചു വരവ് നടത്തിയത്. രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങൾ ചെയ്‌ത് മുന്നേറുകയാണ് താരം.ഈ വരവിൽ ഗംഭീര മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. പഴയ മഞ്ജുവിനേക്കാൾ കൂടുതൽ ചെറുപ്പം ആയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. “ചതുർമുഖം” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് വെറും മൂന്ന് വർഷങ്ങൾ കൊണ്ടാണ് മലയാളികളുടെ ഹൃദയത്തിൽ സമാനതകളില്ലാത്ത സ്ഥാനം മഞ്ജു വാരിയർ നേടിയെടുത്ത. കലോത്സവ വേദികളിലെ നിര സാന്നിധ്യമായിരുന്ന മഞ്ജു മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം “ദി പ്രീസ്റ്റ്”,”ചതുർമുഖം” എന്നീ രണ്ടു മഞ്ജു ചിത്രങ്ങൾ ആണ് തിയേറ്ററിൽ റിലീസ് ആയത്. “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം”,”കയറ്റം”,”ലളിതം സുന്ദരം”,”ജാക്ക് ആൻഡ് ജിൽ” തുടങ്ങി മഞ്ജുവിന്റെ ഒട്ടനവധി സിനിമകൾ ആണ് റിലീസിന് തയ്യാർ ആയിരിക്കുന്നത്.
ഇപ്പോഴിതാ മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മകളെ വാരിപ്പുണർന്ന് എടുക്കുന്ന മഞ്ജുവിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ദിലീപും മഞ്ജുവും വിവാഹമോചിതരായപ്പോൾ മകൾ മീനാക്ഷി ചാൻ ദിലീപിനൊപ്പം കഴിയാൻ ആണ് തീരുമാനിച്ചത്. സമീപകാലത്ത് മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നാദിർഷായുടെ മകളുടെ വിവാഹത്തിന് സജീവ സാന്നിധ്യമായിരുന്നു മീനാക്ഷി. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് ആണ് ആയിഷ നാദിർഷ.
