മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ജനപ്രിയമായ ഒരു ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ.
വിവിധ ചാനലുകളിൽ നിരവധി ടെലിവിഷൻ ഷോകൾ ഉണ്ടായിരുന്നെങ്കിലും ഐഡിയ സ്റ്റാർ സിങ്ങർ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു റിയാലിറ്റി ഷോയും സൃഷ്ടിച്ചിരുന്നില്ല. അവതാരകയായ രഞ്ജിനി ഹരിദാസും, എംജി ശ്രീകുമാർ, ശരത്, ചിത്ര, ഉഷ ഉതുപ്പ് എന്നീ വിധികർത്താക്കളും ചേർന്ന് മലയാളികളുടെ സ്വീകരണമുറിയിൽ ഒരു സംഗീത വിരുന്ന് ഒരുക്കുകയായിരുന്നു.
ഈ ഷോയുടെ ഗംഭീര വിജയത്തിന് ശേഷം നിരവധി സീസണുകൾ ആയിരുന്നു പിന്നീട് വന്നത്. മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് ഒരുപാട് ഗായകരെ സമ്മാനിച്ച ഷോ ആയിരുന്നു സ്റ്റാർസിംഗർ. നജീം അർഷാദ്, സന്നിധാനന്ദൻ, അമൃത സുരേഷ്, ഹിഷാം അബ്ദുൽ വഹാബ്, എന്നീ ഗായകരെ എല്ലാം ഈ ഷോ ആണ് സമ്മാനിച്ചത്. അക്കൂട്ടത്തിൽ ഒരു പ്രധാന പേരാണ് ലക്ഷ്മി ജയൻ. റിയാലിറ്റി ഷോയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ലക്ഷ്മി ജയൻ പിന്നീട് ബിഗ് ബോസിലും തിളങ്ങിയിരുന്നു.
പുരുഷ ശബ്ദത്തിലും ഗാനങ്ങൾ ആലപിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് ലക്ഷ്മി. മികച്ച ആലാപന ശൈലി കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ വ്യക്തിജീവിതം അത്ര ശോഭനീയം ആയിരുന്നില്ല. ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ തന്റെ ജീവിതത്തെക്കുറിച്ച് ലക്ഷ്മി ഷോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹം പൂർണ പരാജയമായിരുന്നു. മകനും അമ്മയ്ക്കൊപ്പമാണ് ഇപ്പോൾ ലക്ഷ്മി കഴിയുന്നത്.
ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി. ആദ്യത്തെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നിട്ട് പോലും അതിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. 2013ൽ വിവാഹിതയായ ലക്ഷ്മി 2016 ആയപ്പോഴേക്കും വേർപിരിയുകയായിരുന്നു. പ്രണയകാലത്ത് ലക്ഷ്മിയുടെ പാട്ടുകളൊക്കെ ഇഷ്ടമാണെന്ന് അയാൾ പറഞ്ഞിരുന്നു. അന്ന് ലക്ഷ്മി പ്രോത്സാഹിപ്പിക്കുകയാണ് എന്ന് കരുതി ഭർത്താവിനു മുന്നിൽ കുറച്ചുകൂടി വില ഉണ്ടാക്കുവാനായി പാട്ട് കഷ്ടപ്പെട്ടിരുന്ന് പഠിക്കുമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. യഥാർത്ഥത്തിൽ അപ്പോഴായിരുന്നു ലക്ഷ്മി പാട്ടു പഠിക്കുന്നത് ഗൗരവമായി എടുത്ത് പരിശീലിക്കാൻ തുടങ്ങിയത്.
അങ്ങനെ പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സമ്മാനം ലഭിക്കുകയായിരുന്നു. എന്നാൽ അത് ഭർത്താവ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിജയമായി. അന്ന് മുതൽ ആയിരുന്നു ഇവരുടെ ദാമ്പത്യജീവിതത്തിൽ വിള്ളൽ ഉണ്ടായത്. പിന്നീട് ലക്ഷ്മിക്ക് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. സ്വന്തം കുഞ്ഞിനെ വരെ അയാൾ ഇല്ലാതാക്കാൻ നോക്കി, ചായ ഇട്ടു തരുന്നില്ല തുടങ്ങിയ കാരണങ്ങൾ ആയിരുന്നു വക്കീൽ നോട്ടീസിൽ രേഖപ്പെടുത്തിയത്. ഒരു വക്കീൽ നോട്ടീസിൽ ഇങ്ങനെയുള്ള കാരണങ്ങൾ എല്ലാം ഉണ്ടാകുമോ എന്ന് ലക്ഷ്മിയും വിചാരിച്ചു. കയ്‌പേറിയ ജീവിതത്തിൽ നിന്നും കരകയറി ലക്ഷ്മി ഇപ്പോൾ ഒരു കൂട്ടിന് ആയി ആഗ്രഹിച്ചു തുടങ്ങിയിരിക്കുകയാണ്. മകനെ കൂടി അംഗീകരിക്കാൻ മനസ്സുള്ള ഒരു ആളായിരിക്കണം പങ്കാളി എന്ന് താരം കൂട്ടിച്ചേർത്തു
