Film News

വിവാഹ ജീവിതത്തിൽ പല അഡ്ജസ്റ്റുമെന്റുകൾ വേണം – ഭർത്താവ് യാത്രകൾക്ക് ഒപ്പം വരാറുണ്ടോ അതോ ഒറ്റയ്ക്കാണോ പോകുന്നത് – ചോദ്യത്തിന് മറുപടി പറഞ്ഞു ലക്ഷ്മി

രുചിയേറും വിഭവങ്ങൾ തയ്യാറാക്കി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ അവതാരക ആണ് ലക്ഷ്മി നായർ.

ഒരു പക്ഷെ കുക്കറി ഷോകളിൽ ഏറ്റവും നല്ല പരിപാടികളിൽ ഒന്നായിരുന്നു ലഷ്മി നായർ അവതരിപ്പിച്ച ഷോ. പിന്നീട് എല്ലാ ചാനലുകളിലും കുക്കറി ഷോകൾ വന്നതോടെ വ്യത്യസ്തമായ ഒരു ആശയവുമായി എത്തി ലക്ഷ്മി നായർ.

പല സ്ഥലങ്ങളിലും യാത്ര ചെയ്തു അവിടുത്തെ പ്രധാന വിഭവം പരീക്ഷിക്കുകയും പരിചയപ്പെടുത്തുന്നതുമായ ഒരു കുക്കറി ഷോ ആയിരുന്നു ലക്ഷ്മി നായർ പിന്നീട് ചെയ്തിരുന്നത്. നല്ല ഒരു പാചകക്കാരി മാത്രം ആയിരുന്നില്ല ലക്ഷ്മി നായർ. ഡോ പി ലക്ഷ്മി നായർ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിൻസിപ്പലും ആണ്. മാജിക് ഓവൻ ,ഫ്ലേവർസ് ഓഫ് ഇന്ത്യ എന്ന പരിപാടികൾ ആയിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ചത്.

ഒരു വർഷത്തോളം വാർത്ത അവതാരക ആയും സേവനം അനുഷ്ടിച്ച ലക്ഷ്മി നായർ മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പാചക രുചി ,പാചക കല, പാചക വിധികൾ എന്നിങ്ങനെ ആണ് പുസ്തകങ്ങളുടെ പേര്. ഇതിനു പുറമെ കേറ്ററിന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു. നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് ലക്ഷ്മി നായർ. 2017 ഇൽ ഒരുപാട് വിവാദങ്ങൾക്ക് വിധേയ ആയിരുന്നു ലക്ഷ്മി നായർ.1988 മെയ് ഏഴിനാണ് ലക്ഷ്മി നായരുടെ വിവാഹം നടന്നത്.

നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് ലക്ഷ്മി നായർ. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്കും മറുപടി നൽകുകയാണ് താരം. ലക്ഷ്മി നായർ സ്ഥിരമായും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പലരുടെയും വരണം. വർഷം മുഴുവനും ഇങ്ങനെ കറങ്ങി നടന്നാൽ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ആരാണ് നോക്കുക എന്ന് ലക്ഷ്മിക്കെതിരെ വിമർശനങ്ങൾ വന്നിരുന്നു.

വിവാഹം കഴിയുമ്പോൾ ചില ഉത്തരവാദിത്വങ്ങൾ ഒക്കെ ഉണ്ട്. എന്നാൽ വിവാഹ ജീവിതത്തിൽ പല അഡ്ജസ്റ്റുമെന്റുകൾ വേണം. അതാണ് ജീവിതം എന്ന് ലക്ഷ്മി നായർ പറയുന്നു. രണ്ടാളുടെയും ജോലി നടക്കണം. ഇതു മാത്രമല്ല ഭർത്താവ് ഒപ്പം വരാറുണ്ടോ, ഒറ്റയ്ക്കാണോ പോകുന്നത് തുടങ്ങി ചോദ്യങ്ങൾ വേറെയുമുണ്ട്. അവരോടൊക്കെ ആയി ലക്ഷ്മി ചോദിക്കുന്നത് ഭർത്താവിന് വേറെ പണിയില്ലേ എന്നാണ്. അദ്ദേഹത്തിന്റെ ജോലി നോക്കാതെ ഭാര്യക്ക് പുറകെ നടന്നാൽ മതിയോ.

ഭാര്യ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതവും വളരണം. ഇതിനെ പരസ്പരബഹുമാനം എന്നാണ് പറയുന്നത്. ഇതെല്ലാം മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ഭർത്താവിന്റെയും മക്കളുടെയും പൂർണ പിന്തുണ ലഭിച്ചിട്ട് ആണ് മുന്നോട്ട് പോകുന്നത് എന്ന് ലക്ഷ്മി പങ്കുവെച്ചു. ഒരു മാസത്തിൽ പത്തു ദിവസം മാത്രമാണ് യാത്ര ചെയ്യുന്നത്. ബാക്കി ദിവസങ്ങൾ എല്ലാം ഭർത്താവിനും മക്കൾക്കൊപ്പം വീട്ടിലുണ്ട്. കുട്ടികൾ എല്ലാം പ്രായം ആയതിന് ശേഷമാണ് ലക്ഷ്മി യാത്രകൾ ചെയ്യാൻ ആരംഭിച്ചത്.

ഭാര്യ വന്നു വിളമ്പി തന്നാൽ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ എന്ന വാശിയൊന്നും ഭർത്താവിനില്ല. സ്ത്രീകൾ സ്വയം പര്യാപ്തത നേടണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം. എപ്പോഴും ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കണമെന്ന് പഠിപ്പിച്ചതും അദ്ദേഹമാണ്. ചെറുപ്പം മുതൽ വക്കീലന്മാരെ കണ്ടു വളർന്നതു കൊണ്ട് ഭർത്താവ് ആകുന്ന ആൾ വക്കീൽ ആകരുതെന്നും നല്ല സൗന്ദര്യമുള്ള ആളായിരിക്കണം എന്നെല്ലാം ആയിരുന്നു ലക്ഷ്മിയുടെ ആഗ്രഹം.

ഒരു പ്രണയവിവാഹത്തിന് യാതൊരു സ്കോപ്പ് ഇല്ലാത്ത കുടുംബത്തിൽ ആയിരുന്നു ലക്ഷ്മി ജനിച്ചത്. എങ്കിലും ലക്ഷ്മിയുടേത് പ്രണയ വിവാഹം ആണ് എന്ന് പലരും സംശയിക്കാറുണ്ട്. കാരണം ഭർത്താവും അതേ ലോ കോളേജിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു. എന്നാൽ ലക്ഷ്മി ആ കോളേജിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഭർത്താവ് പഠനം പൂർത്തിയാക്കി കോളേജിൽ നിന്നും പോയിരുന്നു എന്ന് ലക്ഷ്മി വ്യക്തമാക്കി.

The Latest

To Top