വർഷങ്ങൾ കൊണ്ട് തന്നെ അവതാരകയായും മോഡൽ ആയുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെയാണ് ലക്ഷ്മിയെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന പേരിൽ അറിയപ്പെടുന്ന പരുപാടിയിൽ ഒരുപക്ഷെ ലക്ഷ്മി തന്നെയാണ് കേന്ദ്ര ആകർഷണം.
നിരവധി ആരാധകരെ ആണ് താരം തന്റെ അവതരണ ശൈലി കൊണ്ട് നേടിയെടുത്തത്. ഇന്ന് നിരവധി ആരാധകർ ആണ് ലക്ഷ്മിക്ക് ഉള്ളത്. മിമിക്രി താരങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഒരുക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെയാണ് വിജയിച്ചതും. പരിപാടിയുടെ വിജയത്തിന്റെ പ്രധാന കാരണവും ലക്ഷ്മിയുടെ അവതരണ ശൈലി തന്നെയാണ്. സോഷ്യൽ മീഡിയയിൽ പോലും ലക്ഷ്മിയുടെ പേരിൽ ഫാൻ പേജുകളും ഗ്രൂപ്പുകളും എല്ലാം ആരാധകർ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധ നേടുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ ആണ് ലക്ഷ്മിയുടെ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. എന്തൊരു സൗന്ദര്യം ആണ് ഇതെന്നും, സൗന്ദര്യത്തിനു കണ്ണ് തട്ടാതെ ഇരിക്കട്ടെ തുടങ്ങിയ കമെന്റുകളുമാണ് പ്രേക്ഷകർ പറയുന്നത്.
