Film News

16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ, ശ്രദ്ധ നേടി ലക്ഷ്മിപ്രിയയുടെ പോസ്റ്റ്!

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് തന്നെ തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ പല വേഷങ്ങളിലും ലക്ഷ്‌മി എത്തിയിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളൂം ഒരുപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. പല കഥാപാത്രങ്ങളെയും താരം അനായാസം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ചാനലുകളിൽ റിയാലിറ്റി ഷോകളിലും താരം സജീവസാനിദ്യം ആയിരുന്നു. ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കലും ലക്ഷ്മി പങ്കെടുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആണ് താരം തന്റെ വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹവാര്ഷിക ദിനത്തിൽ ലക്ഷ്മി പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ,

’18th years of togetherness! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ.പിണക്കങ്ങൾ ആണോ ഇണക്കങ്ങൾ ആയിരുന്നോ കൂടുതൽ എന്ന് ചോദിച്ചാൽ സംശയം വേണ്ട പിണക്കങ്ങൾ തന്നെ. പക്ഷേ ഇതിന്റെ ഇടയിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനുo മായ്ക്കാൻ പറ്റാത്തത്. കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കാ യതിനാൽ ആഘോഷങ്ങൾ ഇല്ല…അമ്മയുടെ കൃപയാൽ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്’ എന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്.

Most Popular

To Top