Film News

ഒരു ഉറുമ്പ് കടിച്ച വേദന, വാക്സിൻ സ്വീകരിച്ച് നടി ലക്ഷ്മിപ്രിയ, അനുഭവം പങ്കുവെച്ച് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മിപ്രിയ, മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലുമായി താരം നിരവധി തിളങ്ങിയിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ലക്ഷ്മി, അതുകൊണ്ട് തന്നെ തന്റെ എല്ലാ ജീവിത അനുഭവങ്ങളും ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇപ്പോൾ വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. കൊവിഷീൽഡ് ആണ്.ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും.മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്നാണ് താരം പറയുന്നത്.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ,  പെയ്ഡ് ആണ്. രണ്ടാളും എടുത്തു.കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം.നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിയ്ക്കുമല്ലോ. കൊവിഷീൽഡ് ആണ്.ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും.മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്‌സിനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. ഒപ്പം താൻ വാക്സിൻ എടുക്കുന്ന ചിത്രവും താരം പോസ്ടിനോപ്പം പങ്കുവെച്ചിട്ടുണ്ട്.

Most Popular

To Top