Film News

അജുവിന് കിടിലൻ പിറന്നാൾ സർപ്രൈസ് ആയി ലാലേട്ടൻ !

സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയായിരുന്നു മലയാളികളുടെ പ്രിയതാരമായ അജു വർഗീസ് സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ചിത്രമായ തട്ടത്തിൻ മറയത്തിൽ നിവിൻ പോളിക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച അജു എല്ലാവരുടെയും പ്രിയപ്പെട്ട നടൻ ആയി മാറുകയായിരുന്നു. കഥാപാത്രങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന അജു വർഗീസ് ഇന്ന് വില്ലനായും നായകനായും ഒക്കെ സിനിമയിൽ തിളങ്ങുന്നുണ്ട്. ഹെലനിലേ പോലീസ് വേഷവും കമലയിലെ നായകവേഷവും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി ആണ് താരത്തിന് നേടികൊടുത്തത്. തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയായിരുന്നു ഇന്നലെ.ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒക്കെ ആശംസകൾ അറിയിച്ചിരുന്നു. ഇപ്പോൾ അജു വർഗീസിന് ജന്മദിനാശംസകൾ മോഹൻലാലും എത്തിയിരുന്നു..ഹൃദയം സിനിമയുടെ പോസ്റ്റർ ചിത്രവുമായി മോഹൻലാൽ പിറന്നാൾ ആശംസ അറിയിച്ച് തരണം. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രധാന അഭിനേതാക്കൾ ഒരാള് അജു വർഗീസ് തന്നെയാണ്. സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. പ്രണവ് മോഹൻലാൽ, കല്യാണി, പ്രിയദർശൻ,ദർശന എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്നു എന്നതിനു പുറമേ പലതരത്തിലുള്ള പ്രത്യേകതകളുള്ള ചിത്രമാണ്.

മോഹൻലാൽ-പ്രിയദർശൻ ശ്രീനിവാസൻമാരുടെ അടുത്ത തലമുറ കൈകോർക്കുന്നുവെന്ന ഒരു പ്രത്യേകത ചിത്രത്തിലുണ്ടാകുക. അതുപോലെ പൃഥ്വിരാജ് ഒരു പിന്നണി ഗായകനായി എത്തുന്നത് പ്രത്യേകത ചിത്രത്തിനുണ്ട്. 15 ഗാനങ്ങൾ ആണ് ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസൻ തയ്യാറാക്കിയിരിക്കുന്നത്. പിറന്നാളാശംസകൾ ഉണ്ണിമുകുന്ദനും പോസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അജു നന്ദി അറിയിക്കുകയും ഇതിനു. അജു വർഗീസ്, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് എത്രത്തോളം മികച്ചതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിന് ഒരു കാരണം എന്നുപറയുന്നത് എപ്പോഴും ഇവരുടെ ഒരു കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം ഒരിക്കലും നിരാശ നൽകില്ല എന്ന് ആരാധകർക്ക് ഉറപ്പാണ് എന്നത് തന്നെയായിരുന്നു.

അത്തരത്തിലുള്ള ഒന്നു തന്നെയായിരുന്നു വടക്കൻ സെൽഫിയും, മലർവാടി ആർട്സ് ക്ലബ്ബും അങ്ങനെ ഈ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ള ഓരോ ചിത്രങ്ങളും. ഹൃദയം എന്ന ചിത്രം അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലായിരിക്കും എന്നാണ് ആളുകൾ ചോദിച്ച പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ചിത്രമായിരിക്കുമെന്നും. പ്രണവ് മോഹൻലാൽ എന്ന നടൻ ഈ ഒരു ചിത്രത്തിലൂടെ തന്റെ കാലിബർ തെളിയിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നത്.അടുത്ത തലമുറയിലെ ഒരു ഭാവിയുള്ള ഹാസ്യതാരം തന്നെയാണ് അജുവർഗീസ് എന്നുള്ള ദിനം യാതൊരു സംശയവുമില്ല. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്റെ കയ്യിൽ വളരെയധികം മികച്ചതാണെന്ന് തെളിയിക്കുവാൻ അജു സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ പക്വതയോടെ കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന നടൻ കൂടിയാണ് അജു വർഗീസ്.

The Latest

To Top