General News

മമ്മുക്കയ്ക്ക് പിന്നാലെ അമ്മയുടെ പ്രസിഡന്റ് ലാലേട്ടനും അതിജീവിതയുടെ കൂടെ ! വൈകി വന്ന വിവേകമോ എന്ന് ആക്ഷേപം

കാലം ഒരുപാട് കഴിഞ്ഞാലും നീറുന്ന ഓർമ്മയായി ഉള്ള ഒരു മുറിപ്പാട് തന്നെയാണ് അന്ന് സംഭവിച്ചത്. അതിൽ നിന്നും തന്റെ കഠിനപ്രയത്നം ഒന്നുകൊണ്ടും നല്ല മനസ്സുകളുടെ പിന്തുണകൊണ്ടും കയറി വന്ന ഇരയാക്കപ്പെട്ട താരം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്.

തെളിവുകൾ സത്യമോ കള്ളമോ എന്നതിൽ അല്ല ഒരു കൂടപ്പിറപ്പിനു സമാനം ആയിരിക്കണം നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും. ഒരാൾക്കും ജീവിതത്തിൽ കഷ്ടതകൾ, ദുഃഖങ്ങൾ മാത്രം കൊടുക്കരുത് എന്ന് തന്നെയാണ് എല്ലാവരുടെയും പ്രാർത്ഥന. ഇന്ന് വൈകിയ വേളയിൽ ആണേലും മുൻ നിര താരങ്ങൾ അതെ ആർജവത്തോടെ പിന്തുണയുമായി എത്തിയത് വളരെ ശ്രദ്ധേയമായ കാര്യം തന്നെ.

അന്വേഷണം ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോയോ എന്ന സംശയത്തിൽ നിൽക്കുന്ന വേളയിൽ പുതിയ തെളിവുകളുമായി എത്തിയ സംവിധായകന്റെ അജണ്ട എന്ത് വേണേലും ആയിക്കോട്ടെ, സത്യം എത്ര കാലം മൂടി വെക്കാൻ പറ്റും എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. കാരണം അതൊരു പ്രകൃതി നിയമമാണ്.

മമ്മുക്കയ്ക്ക് പിന്നാലെ ലാലേട്ടനും അതിജീവിതയുടെ കൂടെ റെസ്‌പെക്ട് എന്ന് വാചകത്തോടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റർ ഈ സമൂഹത്തിനു നൽകുന്ന ഊർജ്ജം ചെറുതല്ല എന്നതാണ് സത്യം. എന്നും കൂടെ നിന്ന് സത്യം പുറത്ത് കൊണ്ടുവരാൻ ഇവർ കാണിച്ച ധൈര്യം ഒരുനാൾ അറിയപ്പെടും എന്ന തിരിച്ചറിവാകാം ചിലപ്പോൾ ഇങ്ങനൊരു കാര്യത്തിലേക്ക് കൊണ്ടുപോയത്.

The Latest

To Top