Photoshoot

ചിറകുമുളച്ചു തുടങ്ങുംമുന്പേ പറക്കുന്നതിനുള്ള വ്യഗ്രത ഇരതേടാനായിരിക്കുന്ന കാമ കണ്ണുകളിൽ ചെന്നവസാനിക്കുമ്പോൾ

ലോക വനിതാ ദിനമായിരുന്ന ഇന്നലെ സ്ത്രീയുടെ മഹത്വം എടുത്ത് കാട്ടികൊണ്ടുള്ള ഒരുപാട് വിഡിയോകളും ചിത്രങ്ങളും പോസ്റ്റുകളും ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിൽ പലതും പ്രതിസന്ധികളെ തരണം ചെയ്തു വിജയത്തിലേക്ക് വന്ന സ്ത്രീകളെ കുറിച്ചുള്ളതായിരുന്നു. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാവരും സ്ത്രീകളെ കുറിച്ചുള്ള പോസ്റ്റുകൾ മാത്രം പങ്കുവെക്കുമ്പോൾ ആണായി ജനിച്ചെങ്കിലും പെണ്ണായി ജീവിക്കാൻ കൊതിക്കുന്ന ട്രാൻസ് വുമണുകളെ മനഃപൂർവ്വം എല്ലാവരും മറന്ന് പോകുന്നു. അവർക്കും കൂടിയുള്ളതാണ് വനിതാ ദിനം എന്ന് ഓര്മിപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട് ആണ് ശ്രദ്ധ അനേടുന്നത്. നദിര മെഹ്റിൻ എന്ന വ്യക്തിയാണ് ഈ ഫോട്ടോഷൂട്ട് തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷനും ശ്രദ്ധേയമാണ്.

ചിറകുമുളച്ചു തുടങ്ങുംമുന്പേ പറക്കുന്നതിനുള്ള വ്യഗ്രത ഇരതേടാനായിരിക്കുന്ന കാമ കണ്ണുകളിൽ ചെന്നവസാനിക്കുമ്പോൾ…. വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ അവസാനകിരണവും മുങ്ങിത്താഴുമ്പോൾ… താങ്ങിയെടുത്തതു മുന്നൊരിക്കൽ ഞാനടക്കം അവഗണിച്ച, അറപ്പോടെ നോക്കിയ കൈകളെന്നോ… ആണിന്റെ കരുത്തും പെണ്ണിന്റെ മനസ്സുമുള്ള സാക്ഷാൽ അർദ്ധനാരീശ്വരൻ എന്നോ… സ്നേഹവും, കരുതലും, ആത്മാഭിമാനവും അളവിലുപരി അണപൊട്ടിയൊഴുക്കുന്ന… കളങ്കവും ചതിയും ഒരു തരിപോലും മനസ്സിലൊളിപ്പിക്കാത്ത ഈ പൂമൊട്ടുകൾക്കാശംസിക്കുന്നു… ഒരായിരം വനിതാദിനാശംസകൾ …എന്ന തലകെട്ടോടു കൂടിയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. അരുൺ രാജ് ആർ നായർ ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വനിതാ ദിനത്തിൽ തന്നെ പുറത്തിറക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതോടകം തന്നെ സമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

The Latest

To Top