ലോകോത്തര മികച്ച പിന്നണി ഗായികയായിരുന്ന ലതാ മങ്കേഷ്‌കർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് അന്തരിച്ചു.
92 വയസ്സായിരുന്നു. കോവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് ചൊവ്വാഴ്ച മങ്കേഷ്കറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒരുപാട് നാളുകളായി അസൂഖങ്ങളോട് പൊരുതിയ ശേഷമാണ് ഇന്ത്യയുടെ സ്വര മാധുരി ലതാ മങ്കേഷ്‌കർ വിട പറയുന്നത്.
ഭാരതരത്‌ന, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ തുടങ്ങി ഒരുപിടി അവാർഡുകൾ തന്നെ നേടിയിട്ടുള്ള ലതാ മങ്കേഷ്‌കർ, ഹിന്ദി സിനിമകളുടെ നിറ സാന്നിധ്യവും ഒഴിച്ചുകൂടാൻ സാധിക്കാത്ത ശബ്ദവും ആയിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ ഐക്കൺ ആയിരുന്നു എന്ന് തന്നെ പറയാം.
പ്രാദേശിക ഭാഷകളായ മറാത്തി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലും ആ ഗാന മാധുരി എത്തിയിരുന്നു. ഒരു പ്രമുഖ സംഗീത കുടുംബത്തിൽ പെട്ട മങ്കേഷ്‌കർ, സംഗീതം ചിട്ടപ്പെടുത്തുന്നതിനൊപ്പം ഒരുപിടി സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ നൈറ്റിംഗേൽ’ എന്നാണ് അവൾ അറിയപ്പെട്ടിരുന്നത്.
1929-ൽ ആയിരുന്നു ലതാ മങ്കേഷ്‌കർ അഞ്ച് സഹോദരങ്ങളിൽ മൂത്തവളായി ജനിച്ചത്, ഗായിക ആശാ ഭോൺസ്‌ലെയും മങ്കേഷ്‌കറെ ഐസിയുവിലേക്ക് മാറ്റിയ ശേഷം ആശുപത്രിയിൽ വന്നു സന്ദർശിചിരുന്നു. ലതാ മങ്കേഷ്‌കർന്റെ പിതാവ് ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറായിരുന്നു, ചെറുപ്പത്തിൽ ആദ്യ സംഗീത പാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നത്.
1942-ൽ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കർ അച്ഛൻ വിടപറഞ്ഞപ്പോൾ, പതിമൂന്നുകാരിയായ ലതാ മങ്കേഷ്‌കർ തന്റെ സംഗീത ജീവിതം ആരംഭിച്ചു എന്ന് വേണമെങ്കിൽ പറയാം, മറാത്തി സിനിമകളിലെ അഭിനയ ഭാഗങ്ങൾക്കൊപ്പം പാട്ടുപാടി. 1945-ൽ മധുബാല അഭിനയിച്ച മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ എന്ന ഗാനത്തിൽ മങ്കേഷ്‌കറിന് ആദ്യകാല ഹിറ്റായിരുന്നു.
കൂടാതെ ലതാ മങ്കേഷ്കർ ഒരുപിടി മറാത്തി സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്, അതിൽ 1965-ൽ ചെയ്ത സധി മാനസേ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായികയ്ക്കുള്ള മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടാനും ലതാ മങ്കേഷ്കർക്ക് സാധിച്ചു . കൂടാതെ ഒരുപിടി നല്ല സിനിമകൾ അവർ നിർമ്മിച്ചിരുന്നു, അവയിൽ 1990 ലെ ലെകിൻ എന്ന ചിത്രത്തിൽ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
