Film News

നായകനുമായി കെട്ടി പിടിക്കാനോ ഉമ്മ വെയ്ക്കാനോ സാധിക്കില്ല – നായകനുമായി കട്ടിലിൽ കിടക്കുന്ന സീൻ ഒന്നും ഉണ്ടാകരുതെന്ന നിബന്ധന വച്ചു – പിന്നീട് സംഭവിച്ചത് പക്ഷെ ഇതാണ്

ഏകദേശം ഇരുപത്തിരണ്ട് വർഷത്തോളമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് ലക്ഷ്മി ഗോപാലസ്വാമി.

നടി എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി എന്ന് പറയണം. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി ആയിരുന്നു ലക്ഷ്മി ഗോപാല സ്വാമിയുടെ അരങ്ങേറ്റം.

ആദ്യചിത്രത്തിൽ തന്നെ വളരെയധികം പ്രേക്ഷകശ്രദ്ധ നേടുവാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് സാധിച്ചിരുന്നു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ ഒരു മലയാളി കഥാപാത്രമായി ആയിരുന്നില്ല ലക്ഷ്മി എത്തിയത്.

കർണാടകയിലെ ബാംഗ്ലൂരിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. താരത്തിന് ഒരു സഹോദരനും ഉണ്ട്. അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം. പ്രശസ്ത വേദികളിലും തന്റെ നൃത്തം അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 52 വയസ്സായ താരം ഇപ്പോഴും അവിവാഹിതയായി ആണ് നിൽക്കുന്നത്. അടുത്തിടെ ലക്ഷ്മി ഉടൻ വിവാഹിതയാകുമെന്ന് ഒക്കെ വാർത്തകൾ വരികയും ചെയ്തു. അതിന് പ്രതിഷേധിച്ചു കൊണ്ട് ലക്ഷ്മി രംഗത്ത് വരികയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച അവസരത്തെ കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന തൻറെ ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അച്ഛൻ പറഞ്ഞ നിബന്ധനകളെ പറ്റിയാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാൻറിക് സീനുകൾ അതിലുണ്ടെന്ന് സംവിധായകനോട് ഞാൻ ആദ്യമേ ചോദിച്ചിരുന്നു. അതുപോലെ എൻറെ ഒപ്പം സെറ്റിൽ വന്ന് അച്ഛൻ നായകനുമായി കട്ടിലിൽ കിടക്കുന്ന സീൻ ഒന്നും ഉണ്ടാകരുതെന്ന നിബന്ധനയും വച്ചു. വളരെ ഇഷ്ടപ്പെട്ട ചെയ്ത സിനിമയായിരുന്നു അത്. ഷൂട്ടിങ്ങിന് എത്തുമ്പോൾ എന്താകുമെന്ന് ഭയം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യുവാൻ തനിക്ക് ധൈര്യം ലഭിച്ചു. നന്നായാലും തുറന്നു പറയില്ല ഒരു തലയാട്ട് ഉണ്ട്. അതിൽ നമുക്ക് മനസ്സിലാകും. ഇതുവരെ വിവാഹം കഴിക്കാത്ത കാരണം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് നടി മറുപടി നൽകുന്നത്. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം.

പക്ഷേ അദ്ദേഹത്തിൻറെ കല്യാണം നേരത്തെ തന്നെ നടന്നു പോയി എന്നായിരുന്നു താരം മറുപടി പറഞ്ഞത്. തങ്ങൾ ഒരുമിച്ച് കുറച്ച് ചിത്രങ്ങൾ ചെയ്തിരുന്നു വളരെ നല്ല മനുഷ്യനാണ് എനിക്കദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും നടി പറയുന്നു.സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിനു പിന്നാലെയായിരുന്നു താൻ ഇപ്പോഴും. അതിനിടയിൽ കുടുംബം കുട്ടികൾ ഒന്നും ചിന്തിക്കില്ല. ഇപ്പോഴും എപ്പോഴും താൻ ഹാപ്പിയാണ്. ജീവിതത്തിൽ സന്തോഷം ആണ് നമുക്ക് പ്രധാനമെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. മോഹൻലാൽ ഒപ്പം അഭിനയിച്ച ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു.

The Latest

To Top