വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലെന. സിനിമയിൽ ഒന്ന് രണ്ടു തവണ ബ്രേക്ക് എടുത്തിട്ടുണ്ടെകിലും വീണ്ടും താരം ശക്തമായി തിരിച്ച് വരവ് നടത്തിയിരുന്നു. വിവാഹ ശേഷം കുറെ നാൾ ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും ശക്തമായി തന്നെ സിനിമയിൽ സജീവമാണ്. കുറച്ച് വർഷങ്ങൾ ആയി മലയാള സിനിമയിൽ പ്രാധാന്യമുള്ള വേഷങ്ങളിൽ ആണ് താരം അഭിനയിച്ഛ്ക് കൊണ്ടിരിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളുമായാണ് താരം ഓരോ തവണയും പ്രേഷകരുടെ മുന്നിൽ യെത്തുന്നത്. ഇപ്പോഴിതാ തനിക്ക് ജ്യോതിഷത്തിൽ വിശ്വാസം വന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലെനയുടെ വാക്കുകൾ ഇങ്ങനെ,
പണ്ട് എനിക്ക് ജ്യോതിഷത്തിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ ട്രാഫിക് സിനിമ ഇറങ്ങി കഴിഞ്ഞതിനു ശേഷമാണ് ഞാൻ ജ്യോതിഷതിൽ വിശ്വസിക്കാൻ തുടങ്ങിയത്. എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഈ ജ്യോതിഷത്തിൽ ഒക്കെ വലിയ അറിവുള്ള ആൾ ആണ്. അദ്ദേഹം ജ്യോതിഷപരമായ ഉപദേശങ്ങൾ എല്ലാം എല്ലാവര്ക്കും നൽകുകയും ചെയ്യും. സിനിമ മേഖലയുമായും അദ്ദേഹത്തിന് ബന്ധം ഉണ്ട്. ഒരിക്കൽ ട്രാഫിക് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, ലെനയുടെ കണ്ടകശനി മാറി, ഇനി അങ്ങോട്ട് ചെയ്യുന്നതെല്ലാം ജീവിതത്തിൽ ഗുണം ചെയ്യുമെന്ന്. അന്ന് എനിക്ക് അത് മനസ്സിലായില്ല. ട്രാഫിക്ക് റിലീസ് ആയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് അദ്ദേഹം പറഞ്ഞതിന്റെ അർഥം മനസ്സിലായത് എന്നും ലെന പറഞ്ഞു.
