ഇന്ത്യയിൽ തമിഴ് നാട്ടിൽ മാത്രം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒരു ആയുധകലയാണ് സിലമ്പം.നമ്മുടെ കേരളത്തിലെ കരളിപയറ്റ് പോലെ തന്നെ തമിഴ്‌നാടിന്റെ സിലമ്പത്തിന് ഏകദേശം മൂവായിരം വര്‍ഷത്തെ ചരിത്രമുണ്ട്. മുളവടിയില്‍ നടത്തുന്ന അഭ്യാസമാണ് സിലമ്പം. പുരാതന കാലം മുതൽ പുരുഷന്മാരുടെ ആയോധനകല എന്ന് അറിയപ്പെട്ടിരുന്ന സിലമ്പം ഇന്ന് സ്ത്രീകളും വളരെ മനോഹരമായി തന്നെ അഭ്യസിക്കുന്നുണ്ട്. ഇപ്പോഴിതാ, മോളിവുഡിന്റെ പ്രിയ നടി ലെനയും സിലമ്പം പഠിക്കുകയാണ്.
View this post on Instagram
താരത്തിൻെറ തന്നെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ലെന താന്‍ സിലമ്പം പരിശീലിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. വെറും ആറു ദിവസം കൊണ്ട് ഇത്രയും പഠിച്ചതില്‍ സൂപ്പര്‍ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. റിച്ച ദിര്‍ഷിയാണ് തന്റെ ഗുരുവെന്നും ലെന പറയുന്നു.”സൂപ്പര്‍ ത്രില്ലില്‍, റിച്ച ദിര്‍ഷിയില്‍ നിന്നുള്ള 6 ദിവസത്തെ പരിശീലനത്തിന് ശേഷം എന്റെ സിലമ്ബം കഴിവുകള്‍” ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
മോളിവുഡ് സിനിമാ ലോകത്ത് വളരെ സജീവസാന്നിധ്യമായി ലെന മാറിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന ഇപ്പോൾ വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്നൊരു ഒരു നടി കൂടിയാണ്. അതെ പോലെ തന്നെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്ക് തന്റേതായൊരു ടച്ച് നല്‍കാന്‍ ലെനയ്ക്ക് മിക്കപ്പോഴും കഴിയാറുണ്ട്.
