മികച്ച ഗായിക, അഭിനേത്രി,അവതാരിക എന്ന നിലയിൽ മലയാളികൾക്ക് പ്രിയങ്കരിയായ റിമി ടോമി ഇപ്പോൾ വ്യക്തമാക്കുന്നത് എന്തെന്നാൽ വിസ്മയയുടെ മരണത്തിന് ശേഷം ആത്മഹത്യ എന്ന പ്രവണത ഒരിക്കലും ഒരു പരിഹാരമല്ലെന്നും ഒരേ ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്ടം നമുക്ക് മാത്രമാണെന്നും നമ്മുടെ മനസ്സിനെ ആനന്ദത്തോടെ നിലനിര്‍ത്താന്‍ നമ്മുക്ക് മാത്രമേ കഴിയൂ എന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ‘എലോണ്‍ വോക്കര്‍’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു റിമി.
View this post on Instagram
നമ്മുടെ ജീവിതത്തിലുള്ള ഓരോ നിമിഷവും മനസ്സിനെ വളരെ സന്തോഷത്തോടെ വയ്ക്കാന്‍ ശ്രമിക്കൂ. ആ കാര്യം നമ്മള്‍ വിചാരിച്ചാൽ മാത്രം നടക്കൂ, നമ്മള്‍ മാത്രം. അതെ പോലെ ചുമ്മാതെയിരിക്കൽ ഒഴിവാക്കിയാല്‍ തന്നെ പകുതി നിരാശ മാറും. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് പേര്‍ വിഷാദ രോഗത്തിന് അടിമയാണ്. നമുക്ക് ചുറ്റുമുള്ളവരെ കഴിയും വിധത്തില്‍ നമുക്ക് സഹായിക്കാം. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാം. എത്ര വലിയ തല പോകുന്ന പ്രശ്‌നം ആയാലും അതില്‍ നിന്നൊക്കെ പുറത്തുവരാന്‍ കഴിയും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം.
View this post on Instagram
മനസ്സിനെ സന്തോഷത്തോടെ വയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. അത് കൊണ്ട് തന്നെ പാട്ടോ ഡാന്‍സോ കോമഡിയോ എന്നിങ്ങനെ എന്തുമാകട്ടെ. വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാന്‍ അവസരം കൊടുക്കരുത്. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്ടം നമുക്കു മാത്രം. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. അത് തീര്‍ച്ചയായും വരിക തന്നെ ചെയ്യും’, റിമി ടോമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
