Kerala

ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചതിനെത്തുടർന്ന് മനംനൊന്ത് ലോറി ഡ്രൈവർ ചെയ്തത് കണ്ടോ ? പറ്റിയത് അബദ്ധം ആണെങ്കിലും ആ വേദന

ഓരോ ദിവസവും നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ വർദ്ധിച്ചു വരികയാണ്.

അമിത വേഗത, അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കുന്നത്, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് എന്നിവയെല്ലാമാണ് റോഡപകടങ്ങൾക്ക് ഉള്ള പ്രധാന കാരണങ്ങൾ. പലപ്പോഴും എന്തെങ്കിലും അ പ ക ട മു ണ്ടാകുമ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചതിനെത്തുടർന്ന് മനംനൊന്ത് ലോറി ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം ജില്ലയിൽ വെട്ടം ആലിശേരിയിൽ ആണ് വിചിത്രമായ സംഭവം നടന്നത്. റോഡപകടങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം ഇതാദ്യമായിട്ടാണ്. ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചതിനെ തുടർന്ന് മാ ന സി ക സം ഘ ർ ഷ ത്തിൽ ആയിരുന്ന ബിജു മുറിയിൽ തൂ ങ്ങി മ രി ക്കു ക യായി രു ന്നു.

ലോറി ഡ്രൈവർ മുതിരേരി ബിജുവിനെ (28) ആണ് വീട്ടിലെ കിടപ്പുമുറിയിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു ബിജു. നാലു മാസം മുമ്പായിരുന്നു ബിജു പാംസ് ഫർണിച്ചർ ഷോപ്പിന്റെ ഫര്ണിച്ചറുമായി ലോറി ഓടിച്ചു പുനലൂരിലേക്ക് പോയത്. ഈ യാത്രയിലായിരുന്നു കാൽനടയാത്രക്കാരൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ലോറിയിടിച്ചു മരിച്ചത്.

അപകടമുണ്ടായ ഉടൻ തന്നെ പരിക്കേറ്റ ആളിനെ അതേ ലോറിയിൽ ആശുപത്രിയിലേക്ക് ബിജു കൊണ്ടു പോയെങ്കിലും ബിജുവിന്റെ മടിയിൽ കിടന്ന് അയാൾ മരിക്കുകയായിരുന്നു. ഈ സംഭവം ബിജുവിനെ ചെറുതായിട്ട് ഒന്നുമല്ല തളർത്തിയത്. മനസ്സിലെ വിഷമം കാരണം വിഷാദരോഗം ബാധിച്ചിരുന്നു ബിജുവിന്. താൻ അനുഭവിക്കുന്ന മനപ്രയാസം വീട്ടുകാരോട് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു ബിജു. കടുത്ത വി. ഷാ ദ രോ ഗത്തെ തു ട ർന്ന് ആയിരിക്കും ബിജു ജീവനൊടുക്കിയത് എന്നാണ് നിഗമനം.

മൃതദേഹം പരിശോധനക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച മൃതദേഹം പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സംസ്കാരം. ബിജു അവിവാഹിതനാണ്. ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല എന്ന് അറിഞ്ഞിട്ട് പോലും നമ്മുടെ നാട്ടിൽ ഇത് വർധിച്ചു വരികയാണ്.

ഏതു പ്രതിസന്ധികളും തരണം ചെയ്ത് മനോഹരമായ ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് യുവതലമുറ പഠിക്കേണ്ടിയിരിക്കുന്നു. നിസ്സാര പ്രശ്നങ്ങൾക്ക് പോലും ജീവനൊടുക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. അതിനെ സധൈര്യം നേരിടുകയും അതിജീവിക്കുകയുമാണ് വേണ്ടത്. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുമ്പോൾ മാനസിക വിദഗ്ധരുടെ സഹായം തേടാൻ യാതൊരു മടിയും കാണിക്കരുത്.

The Latest

To Top