General News

ദേവയായി ഇനി മറ്റൊരു താരം… “പാടാത്ത പൈങ്കിളി”യിൽ നിന്നും നായകൻ പിന്മാറുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലെ ഒന്നാണ് “പാടാത്ത പൈങ്കിളി”.

റേറ്റിങ്ങിൽ മുന്നേറുന്ന പരമ്പരയിൽ നായകനായ ദേവയായി ആദ്യം എത്തിയിരുന്നത് കണ്ണൂർ സ്വദേശി സൂരജ് ആയിരുന്നു. എന്നാൽ ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരമ്പരയിൽ തുടരാനാവില്ല എന്ന് വ്യക്തമാക്കി സൂരജ് പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൂരജിനോട് രൂപസാദൃശ്യമുള്ള പുതിയ ദേവ പരമ്പരയിൽ എത്തുന്നത്.

സൂരജിന്റെ പിന്മാറ്റം ആരാധകർക്ക് ആദ്യം നിരാശ ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് പഴയ ദേവയുമായുള്ള സാമ്യം കാരണം പുതിയ ദേവയേയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അനാഥ പെൺകുട്ടിയായ കൺമണിയുടെ കഥ പറയുന്ന പരമ്പരയാണ് “പാടാത്ത പൈങ്കിളി”. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ മനീഷയാണ് കണ്മണി എന്ന കഥാപാത്രമായി എത്തുന്നത്. വീട്ടിലെ വേലക്കാരിയെ പോലെ കഴിഞ്ഞ കൺമണിയെ ദേവ സ്വന്തമാക്കുകയായിരുന്നു.

ടിക് ടോക് വീഡിയോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്കു സുപരിചിതമായിരുന്നു സൂരജ് ആയിരുന്നു ആദ്യം ദേവ ആയി എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം പൂർണവിശ്രമവും ചികിത്സയും വേണ്ടത് കൊണ്ടായിരുന്നു സൂരജ് “പാടാത്ത പൈങ്കിളി”യിൽ നിന്നും പിന്മാറിയത്. പിന്നീട് പരമ്പരയിൽ ദേവയായി എത്തിയത് സൂരജിനോട് സാമ്യമുള്ള ലക്ജിത് സൈനി ആയിരുന്നു.

അല്പം വൈകിയാണെങ്കിലും സൈനിയെ ദേവയായി ആരാധകർ ഏറ്റെടുത്തു വരികയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു ദുഃഖ വാർത്തയാണ് “പാടാത്ത പൈങ്കിളി” പ്രേക്ഷകരെ കാത്തിരിക്കുന്നത്. കാസറഗോഡ് സ്വദേശി ആയ ലക്ജിത് സെയ്നി 22 വയസുകാരൻ ആണ്. സൈനിയുടെ ആദ്യത്തെ സീരിയലാണ് പാടാത്ത പൈങ്കിളി.ഒഡീഷനിലൂടെ ആണ് ലക്ജിത് പരമ്പരയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പഴയ ദേവയ്ക്ക് ലഭിച്ച അതേ സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന് വ്യക്തമാക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ഇക്കാര്യം പങ്കുവെച്ചത്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നു എന്ന് കുറിച്ച് കൊണ്ട് പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറുകയാണെന്ന് സൈനി ആരാധകരെ അറിയിക്കുകയായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാണ് ഈ പിന്മാറ്റത്തിനു കാരണമെന്നും നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് ഇത്രയും ദൂരം എത്തിച്ചത് എന്നും താരം പറയുന്നു.

ഇക്കാര്യം സ്വയം തുറന്നു പറഞ്ഞില്ലെങ്കിൽ അവ്യക്തമായ ഗോസിപ്പുകളും തനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴയ്ക്കും എന്ന് വ്യക്തമായ ധാരണയുണ്ട് എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചത് എന്നും ലക്ജിത് കുറിച്ചു. ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നൽകിയ പ്രേക്ഷകരോടുള്ള സ്നേഹവും നന്ദിയും അറിയിച്ച താരം പാടാത്ത പൈങ്കിളി ടീമിനും നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് പോലുള്ള ഒരു വലിയ പ്ലാറ്റ്ഫോമിൽ അവസരം നൽകിയതിനും പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നൽകിയതിനും ഏഷ്യാനെറ്റിനും നന്ദി അറിയിച്ചു. ലക്ജിത്തിന്റെ പിൻമാറ്റം വിശ്വസിക്കാനാവാതെ വിഷമിക്കുകയാണ് ആരാധകർ. സൂരജിന്റെ പിൻമാറ്റത്തിന് ശേഷം ലക്ജിത്തിനെ അല്പം വൈകി ആണെങ്കിലും ഏറ്റെടുക്കുകയായിരുന്നു ആരാധകർ. അതിനിടയിൽ ആണ് നായകൻ ആയ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിന്റെ പിന്മാറ്റം പുറത്തു വരുന്നത്.

The Latest

To Top