വിവാഹങ്ങളിൽ പലതരത്തിലുള്ള വ്യത്യസ്തതകൾ കൊണ്ട് വരുന്നവരാണ് പലയാളുകളും. എന്നാലും പുതിയ വസ്ത്രം പോലും വേണ്ട എന്നു വയ്ക്കുന്നവർ ഉണ്ടാകുമോ.?
വ്യത്യസ്തതയുമായി വിവാഹം നടത്താൻ തീരുമാനിക്കുന്ന അത്തരത്തിലുള്ള ഒരു വ്യക്തിയെ പറ്റിയാണ് പറയുന്നത്. ഒരു തരി പൊന്ന് ഇല്ലാതെ ഒരു പുതിയ വസ്ത്രം ഇല്ലാതെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാമെന്ന് ഞാനും നസീമയും തീരുമാനിച്ചതിനു ശേഷം എങ്ങനെ ആയിരിക്കണം വിവാഹമെന്ന പലപ്പോഴായി സംസാരിച്ചു. എന്തായാലും ഞങ്ങളുടെ മമ്മിയുടെയും ഇഷ്ടങ്ങൾ ഒക്കെ ഒരു പോലെയായത് നിയോഗം മാത്രം.
ഓർമ്മയ്ക്കായി ഒരു മോതിരം എങ്കിലും നൽകാമെന്ന് ഞാൻ കരുതിയെങ്കിലും, ഒരു ആഭരണവും വേണ്ട എന്ന് നസീമയുടെ തീരുമാനം ഞാനും സ്വീകരിച്ചു.
ഒരു ആഭരണവും ഇല്ലാതെയാണ് അവൾ വിവാഹത്തിന് ഒരുങ്ങിയത്. ഉള്ളതിൽ നല്ല ഉടുപ്പ്, പുതിയത് വേണ്ട എന്നതും ഭംഗിയുള്ള ഒരു തീരുമാനം ആയിരുന്നു. അവൾ സാധാരണ ഒരു ചുരിദാറും, ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി കാർഗോ പാൻറ് ആണുള്ളത്. കാർഗോ പാന്റ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവ്വം വാങ്ങി ത്തന്ന ജീൻസ്,
രണ്ടുപേരും പുതിയ ചെരുപ്പ് വാങ്ങി, നസീബയുടെ വീട്ടിലേക്ക് പോകാൻ രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനും ആയി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു. ഇറങ്ങാൻ നേരം എന്ത് മണവാളൻ ഒരുങ്ങുന്നില്ല എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് എന്ന് മാഷാണ് മറുപടി പറഞ്ഞത്. ലോക്ക് ഡൗൺ ആയതിനാൽ തൃശ്ശൂരിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു, ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിൻറെ പേപ്പറുകൾ കാണിച്ചു കൊടുത്തു.
ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ പുറകിലിരുന്ന ഞങ്ങളെ ചൂണ്ടിക്കാട്ടിയപ്പോൾ പേപ്പറുകൾ പരിശോധിക്കുകയായിരുന്നു വനിതാ എസ് ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്. മഹറായി നസീബ ആവശ്യപ്പെട്ടത് അനാഥരായ കുട്ടികൾക്ക് നിങ്ങൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണം എന്നാണ്. അതിനായ് അനാഥകുട്ടികളുടെ പഠനോപകരണങ്ങൾ നൽകുക എന്ന ധാരണയിലെത്തി. വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യം സ്വീകരിക്കപ്പെട്ടിരുന്നില്ല.
അത് തന്നെ വേണമെന്ന് പാരമ്പരാഗത വിശ്വാസത്തെ തച്ചു ഉടച്ചു കളയാൻ ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു, എങ്കിലും മഹർ ഉത്തമമെന്ന് പള്ളിയിൽ ഉസ്താദ് പ്രെസ്ഥാവിച്ചപ്പോൾ അദ്ദേഹത്തിൻറെ അറിവില്ലായ്മയോ ഓർത്ത് സഹതാപവും തോന്നി പക്ഷേ അയൽക്കാരും മുതിർന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.
പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹറായി കൊടുക്കേണ്ടത്. അത് പെണ്ണിൻറെ അവകാശമാണ്. വീട്ടുകാർ മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ടത്, ക്വാണ്ടിറ്റേറ്റീവ് ക്വാളിറ്റേറ്റീവ് മഹർ ഉണ്ട്. പൊതുവേ സ്ത്രീകൾ സ്വർണമായി വാങ്ങി പോവുകയാണ് പതിവ്. സ്വർണ്ണം വാങ്ങാതെ അപൂർവം ചിലർ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വെക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങും.
പക്ഷേ നസീബ ചോദിച്ചത് അനാഥക്കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വയ്ക്കാൻ ഒന്നുമല്ല. മറ്റുള്ളവർക്ക് ഒരു സഹായം ആകട്ടെ തൻറെ മഹർ എന്ന ആഗ്രഹം എനിക്ക് ഇഷ്ടമായി. ഒരു തിരിച്ചറിവാണ് ഇത്. വിവാഹം എന്ന ചടങ്ങിന് വളരെ മനോഹരമായ രീതിയിലാണ് ഇവിടെ ദമ്പതികൾ അറിയിച്ചിരിക്കുന്നത്. എത്ര മനോഹരം ആണെന്ന് പറയേണ്ടിയിരിക്കുന്നു. തീർച്ചയായും ഇങ്ങനെയാണ് വിവാഹം കഴിക്കേണ്ടത്.
വിവാഹം എന്നത് ഒരു മനുഷ്യൻറെ ജീവിതത്തിൽ സംഭവിക്കേണ്ട കാര്യം മാത്രമാണ് അതിന് ആഡംബരങ്ങളും ആഘോഷങ്ങളും അല്ല വേണ്ടത് രണ്ടു മനസ്സുകളുടെ ഒത്തുചേരൽ മാത്രമാണ്.
