General News

മേക്കപ്പിന്റെ മറവിൽ സ്ത്രീകളുടെ വയറിലും മറ്റു ഭാഗങ്ങളിലും സ്പർശിക്കും..അനുവാദമില്ലാതെ മേൽ വസ്ത്രം ഊരിമാറ്റും…മേക്കപ്പ് സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണം

അടുത്തിടെ ആയിരുന്നു ഇടപ്പള്ളി ആലിൻചുവട്ടിൽ ഉള്ള “ഇങ്ക്ഫക്ടഡ്” എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നതിനിടെ സുജേഷ് പീ ഡി പ്പി ച്ചെന്നാ രോ പി ച്ച് ആയിരുന്നു യുവതി പരാതിപ്പെട്ടത്. ഇതിന് പിന്നാലെ ആറോളം കേസുകൾ സുജേഷിനെതിരെ ലഭിക്കുകയായിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ പ്രതി ലൈം ഗി ക ചൂ ഷണ ത്തി ന് വിധേയരാക്കി എന്നാണ് യുവതികൾ പരാതി നൽകിയത്.

ഇതോടെ, സ്ത്രീത്വത്തെ അപമാനിക്കുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു. വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ഈ സംഭവം. നിരവധി പേരാണ് ടാറ്റൂ ആർട്ടിസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയത്. എന്നാൽ ഒരു വിഭാഗം ആളുകൾ സ്വകാര്യഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്ന സ്ത്രീകളെ വിമർശിക്കും രംഗത്ത് എത്തുന്നുണ്ട്. ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള മീ ടൂ വി വാ ദ ങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ്.

ഇതിന് പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് സ്റ്റുഡിയോ ഉടമസ്ഥൻ അനീസ് അൻസാരിക്കെതിരെ ഉള്ള ലൈം ഗി ക ആരോപണം ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസിനെതിരെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽമീഡിയയിലും പരാതികൾ ഉയർന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങളുന്നയിച്ച യുവതികൾ എന്നാൽ പോലീസ് പരാതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ ഇൻസ്റ്റാഗ്രാമിൽ മീടൂ ആരോപണമുയർന്നത്.

കൊച്ചിയിലെ മേക്കപ്പ് സ്റ്റുഡിയോയിൽ വച്ച് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്ന പെൺകുട്ടികളുടെ തുറന്നുപറച്ചിലുകൾ പുതിയ വി വാ ദ ങ്ങ ൾ ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേക്കപ്പിന്റെ മറവിൽ അനാവശ്യമായി സ്ത്രീകളുടെ ശ രീ ര ഭാ ഗ ങ്ങ ൾ സ്പ ർ ശി ക്കു ക യും, വയറിലും മറ്റു ഭാഗങ്ങളിലും പിടിക്കുകയും, അനുവാദമില്ലാതെ മേ ൽ വസ്ത്രം ഊ രി പ്പി ക്കു കയും ചെയ്യുന്നതായി ആണ് ആരോപണം.

ഒരു യുവാവ് തന്റെ ഭാര്യക്ക് ഉണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് പറഞ്ഞ കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്. വിവാഹനിശ്ചയത്തിന് ഭാര്യയുടെ മുഖത്ത് യാതൊരു സന്തോഷവും ഇല്ലായിരുന്നു. കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും വിവാഹത്തലേന്ന് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ല ആയിരുന്നു അതുകൊണ്ട് വിവാഹത്തിന് മേക്കപ്പ് ചെയ്യാൻ പോകാൻ മടി ആണെന്ന് അവൾ പറഞ്ഞു. ഇതോടെ വിവാഹ ദിവസം പുലർച്ചെ മേക്കപ്പ് സ്റ്റുഡിയോയിൽ ഭാര്യക്കൊപ്പം തന്നെ നിന്നു മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു എന്ന് ഭർത്താവ് വെളിപ്പെടുത്തി.

അന്ന് ഇക്കാര്യങ്ങൾ അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി പോയെന്നും ഭർത്താവ് കൂട്ടിച്ചേർത്തു. വി വാ ദ ങ്ങ ൾ കനത്തതോടെ മേക്കപ്പ് സ്റ്റുഡിയോ അടച്ച് ഉടമ നാടുവിട്ടു എന്നും, ഗൾഫിലേക്ക് കടന്നുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മീ ടൂ പോലുള്ള ക്യാംപെയ്നുകൾ കാരണം ഒരുപാട് സ്ത്രീകൾക്ക് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങളും ലൈം ഗിക ചൂ ഷ ണ ങ്ങ ളും തുറന്നു പറയാൻ സാധിക്കുന്നുണ്ട്.

ആരോടും ഒന്നും പറയാൻ ആവാതെ എല്ലാം ഉള്ളിൽ ഒതുക്കി നീറി ജീവിത പല സ്ത്രീ ജന്മങ്ങൾക്കും ഇത്തരം തുറന്നു പറച്ചിലുകൾ ഒരുപാട് ആശ്വാസമേകുന്ന. തന്നെ പോലെ ഇരയാക്കപ്പെടുകയും അതിജീവിക്കുകയും ചെയ്ത ഒരുപാട് പേരുടെ കഥകൾ അവൾക്ക് മുന്നോട്ട് ധീരതയോടെ ജീവിക്കാനും നീതിക്ക് വേണ്ടി പോരാടാനും പ്രചോദനമാവുന്നു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടാണോ പറയുന്നത് എന്ന് കുറ്റപ്പെടുത്തുന്നവർ, ആ സംഭവത്തിന്റെ ട്രോമ മരിക്കുവോളം ആ സ്ത്രീയിൽ അവശേഷിക്കും എന്ന് തിരിച്ചറിയുന്നില്ല.

The Latest

To Top