പ്രശസ്ത നടിയും മനുഷ്യാവകാശ പ്രവർത്തകയായ മാല പാർവതിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല.
സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നതിനിടയിൽ ആണ് മാല ടെലിവിഷൻ അവതാരകയായി മിനി സ്ക്രീനിൽ എത്തുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിലെല്ലാം അവതാരകയായി തിളങ്ങിയിട്ടുള്ള മാല, ഷാജി കൈലാസ് സംവിധാനം ചെയ്ത “ടൈം” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.
പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ പല വേഷങ്ങളും ചെയ്തു. “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ”, “മുന്നറിയിപ്പ്”, “ഗോദ”, “വരത്തൻ”, “ഒരു കുപ്രസിദ്ധ പയ്യൻ” തുടങ്ങി വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായി കൊണ്ടിരിക്കുകയാണ് താരം. വിഷ്ണു വിശാൽ നായകനാകുന്ന “എഫ്ഐആർ” എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
ഇപ്പോഴിതാ മാല പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രം ആണ് ശ്രദ്ധേയമാവുന്നത്. മമ്മൂട്ടി നായകനായി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ “ഭീഷ്മപർവ്വം” കണ്ട പ്രേക്ഷകർക്ക് നടി പങ്കുവെച്ച ചിത്രം മറക്കാനിടയില്ല. ബോക്സ് ഓഫീസ് റെക്കോർഡുകൾ പഴങ്കഥകൾ ആക്കി വിജയ കുതിപ്പ് തുടരുന്ന മമ്മൂട്ടി ചിത്രത്തിൽ മോളി എന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ച നടിയാണ് മാല പാർവതി.
മാലയുടെ 35 വർഷം മുമ്പുള്ള ചിത്രം സിനിമയുടെ ടൈറ്റിലിൽ എത്തിയത് എങ്ങനെയാണെന്ന് വിശദമാക്കുകയാണ് താരം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള പാരാമൗണ്ട് സ്റ്റുഡിയോയിൽ പോയി എടുത്ത ചിത്രമാണിത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ആൾ സൈന്റ്സ് കോളേജിൽ മത്സരിക്കുന്ന സമയത്ത് നോട്ടീസിൽ വയ്ക്കുവാൻ ആയിട്ടാണ് ചിത്രമെടുത്തത്.
കോളേജ് പഠനകാലത്തെ ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ താരം തന്നെ ആയിരുന്നു പങ്കുവെച്ചത്. ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നടിയുടെ മറ്റൊരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഓൾ സൈന്റ്സ് കോളേജിൽ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലറായ നടിയുടെ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
മാനസിയ ചിറയിൻകീഴ് എന്നയാളാണ് 87 ഒക്ടോബർ പത്താം തീയതിയിലെ പത്ര വാർത്തയും ചിത്രവും തപ്പിപ്പിടിച്ച് എടുത്തു പങ്കുവെച്ചത്. വിജയിച്ച സന്തോഷത്തിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന മാല പാർവതിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചുറ്റും സന്തോഷം പങ്കിടുന്ന കൂട്ടുകാരികളും ഉണ്ട്. പാർവ്വതി കി ജയ് എന്ന തലക്കെട്ടോട് കൂടിയുള്ള പത്രക്കുറിപ്പ് അടങ്ങിയ ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കൂട്ടുകാരികളോടൊപ്പം വിജയാഹ്ലാദ പ്രകടനം നടത്തുന്ന താരത്തിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. “നീലത്താമര”, “പാലേരിമാണിക്യം”, “അപൂർവ്വരാഗം”, “പ്രമാണി”, “ബാവൂട്ടിയുടെ നാമത്തിൽ”, “പൊറിഞ്ചു മറിയം ജോസ്”, “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”, “ഇഷ്ഖ്”, “മാമാങ്കം” തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് മാലാ പാർവതി. നാടകരംഗത്തും സജീവമായിട്ടുള്ള താരം, “ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്” എന്ന നാടകത്തിലെ രചന നിർവഹിച്ചിട്ടുണ്ട്. താരത്തിന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
