പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി മലയാള പ്രേഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് മാളവിക മോഹനൻ. തന്റെ ആദ്യ ചിത്രം തിയേറ്ററിൽ പരാജയം ആയിരുന്നുവെങ്കിലും ചിത്രത്തിലെ നായികയായ മാളവിക ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ ഒരുപാട് ചിത്രങ്ങളിൽ താരത്തിന് അഭിനയിക്കേണ്ടി വന്നില്ല. പിന്നീട് തമിഴിലേക്ക് പോയ താരത്തെ കാത്ത് മികച്ച അവസരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പേട്ടയിലും വിജയ്ക്കൊപ്പം മാസ്റ്ററിലും എല്ലാം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മാസ്റ്റർ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഹിന്ദിയിലും കന്നഡയിലുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ താരം അഭിനയിച്ചു. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.
പട്ടംപോലെ എന്ന ചിത്രത്തെ കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ചിത്രത്തിലേക്ക് നായികയെ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടി ആയിരുന്നു. അതൊക്കെ എനിക്ക് ആവേശം ആയിരുന്നു. എന്നാൽ വിചാരിച്ച അത്ര വിജയം ചിത്രം കൈവരിക്കാതിരുന്നത് ഹൃദയം നുറുങ്ങുന്നതിനു തുല്യം ആയിരുന്നു. കാരണം വിജയവും പരാജയവും ഉൾക്കൊള്ളാനുള്ള പക്വത എനിക്ക് ആ പ്രായത്തിൽ ഇല്ലായിരുന്നു. എന്നാൽ പരാജയങ്ങൾ ഒക്കെ എന്നെ കരുത്തുള്ള ഒരാളായി മാറ്റാൻ സഹായിച്ചു.
മലയാളത്തിൽ വിമർശനങ്ങളും ട്രോളുകളും ഒക്കെ പലപ്പോഴും അതിരു കിടക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പല തരത്തിൽ ആളുകൾ എന്നെ വിമർശിച്ചിട്ടുണ്ട്. അസ്ഥികൂടത്തിൽ തൊലി പിടിപ്പിച്ചത് പോലെ എന്നൊക്കെ അവർ പറഞ്ഞിട്ടുണ്ട്. എന്റെ ശരീരത്തെ പറ്റി പറയാൻ എന്ത് അവകാശമാണ് അവർക്കുള്ളത്. മലയാളത്തിലെ ഇത്തരത്തിൽ ഉള്ള വിമർശനങ്ങളും ട്രോളുകളും എല്ലാം പലപ്പോഴും അതിരുകടന്നിട്ടുണ്ട്.
