മലയാളികൾ ഏറെ സങ്കടപെട്ട, ഒരു പെൺകുട്ടിക്കും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി നടന്നു കൊണ്ടിരിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും കൃത്യമായ സത്യാവസ്ഥ എന്തെന്ന് അറിയാൻ സാധിക്കാത്ത പോലെ ആണ് സംഭവങ്ങളുടെ കിടപ്പ്.
മിക്ക പെൺകുട്ടികളും ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വന്നാൽ ഒന്ന് പകച്ചു പോകും എന്ന് മാത്രമല്ല, അവരിലേക്ക് മാത്രമായി ഒതുങ്ങും. എന്നാൽ ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ ഒന്ന് കൊണ്ട് തന്നെ എന്ന് പറയാം അവൾ തിരിച്ചു ആ പഴയ ജീവിതം കൈപിടിച്ച് കയറുകയാണ്. എന്തുകൊണ്ട് അവളെ സപ്പോർട്ട് ചെയ്യാൻ ആളുകൾ മടിക്കണം.
ആർക്കും ഒരിക്കലും നേരിടാൻ പാടില്ലാത്ത അനുഭവം അനുഭവിച്ച ആളുടെ കൂടെ ആണ് സത്യം, അവരുടെ കൂടെ ആയിരിക്കണം നീതി എന്നത് കാലം കാട്ടിത്തരും എന്നത് വസ്തുതയാണ്. ഒരിക്കലും അവരെ ഒറ്റപ്പെടുത്താൻ പാടില്ല. അങ്ങനെ താരം തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത കാര്യം വളരെ പെട്ടന്നാണ് മലയാളികളുടെ ഫീഡുകളിൽ എത്തിയത്.
പ്രിത്വി അടക്കം പ്രധാന താരങ്ങൾ പിന്തുണയുമായി എത്തിയപ്പോൾ ഇതാ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുക്ക നേരിട്ട് അവൾക്കൊപ്പം എന്ന വരികളോടെ ഇൻസ്റ്റയിൽ ഷെയർ ചെയ്തിരിക്കുന്നു. അത് തന്നെയാണ് ശരി. പ്രതി ആരോ ആയിക്കോട്ടെ അതിനു അവളെ എന്തിനു പിന്തുണയ്ക്കാതെ ഇരിക്കണം എന്ന ചിന്ത വളരെ ശരിയാണ് എന്നത് തന്നെയാണ് വസ്തുത
