Film News

മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും എന്നെ കെട്ടിപ്പിടിക്കാൻ ഒരു മടി – എന്നാൽ ജയേട്ടൻ അങ്ങനെ ആയിരുന്നില്ല – തുറന്നു പറഞ്ഞു സീമ.

മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നു ഒരുകാലത്ത് സീമ എന്ന നായിക. ജയൻ മമ്മൂട്ടി തുടങ്ങിയ നായകന്മാർക്കൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സീമ

ഈ രണ്ട് നടന്മാർകൊപ്പം അഭിനയിച്ചപ്പോഴും ഉണ്ടായ അനുഭവങ്ങളെ പറ്റി മനസ്സ് തുറക്കുക ആണ് ഇപ്പോൾ. സൂപ്പർ താരങ്ങളുടെ നായികയായി ആയിരുന്നു സീമ . ഐ വി ശശി ആയിരുന്നു സീമയെ ജീവിത സഖിയാക്കിയത്. അവളുടെ രാവുകൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാള സിനിമയിൽ ഒരു ഓളം തന്നെ തീർക്കുവാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. സിനിമ മലയാളത്തിൽ മുൻനിര നായകന്മാർക്കൊപ്പവും സംവിധായകർക്കൊപ്പവും നിരവധി ചിത്രങ്ങളിൽ സിമയുടെ സാന്നിധ്യവും കണ്ടു.

താൻ ഏറ്റവുമധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളിലായിരുന്നു എന്നാണിപ്പോൾ സീമ തുറന്നു പറയുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെയാണ്.. ” ജയനും മമ്മൂട്ടിയും ആണ് എൻറെ നായകന്മാരായി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. അടുത്ത കാലത്താണ് ഞാനറിയുന്നത് മമ്മൂട്ടിക്കൊപ്പം ഞാൻ 38ഇൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന്.

റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്കു എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിൻറെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും ജയേട്ടൻ വിവാഹിതൻ അല്ലല്ലോ, അതുകൊണ്ട് ആരെയും പേടിക്കണ്ടല്ലോ.

ചിരിയോടെയാണ് സീമ ഏത് പറഞ്ഞത്, എനിക്ക് ഏറ്റവും പ്രയാസം മമ്മുക്കയ്ക്ക് ഒപ്പം അഭിനയിക്കുമ്പോൾ ആയിരുന്നു. കാരണം മമ്മുക്ക വരുമ്പോൾ ഞാൻ അവളുടെ രാവുകൾ ഒക്കെ കഴിഞ്ഞ് ഹിറ്റായി നിൽക്കുന്ന നായികയാണ്. അപ്പോൾ ഒരു പുതിയ നടന്റെ നായിക എന്ന നിലയിൽ അഭിനയിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

പക്ഷേ ജയേട്ടൻ ഞാൻ ഫീൽഡിൽ ഉള്ളപ്പോൾ വന്ന നായകനാണ്. അതുകൊണ്ട് അങ്ങനെ ഒരു പ്രശ്നം ഇല്ലായിരുന്നുവെന്നും സീമ പറയുന്നുണ്ട്. അതേസമയം മലയാളത്തിൽ മികച്ച കഥാപാത്ര റോളുകൾ കൂടി ചെയ്ത നടിയായിരുന്നു സീമ. ഭർത്താവ് ഐ വി ശശിയുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി സീമ. ഒരു ഗ്ലാമർ നടി എന്ന നിലയിൽ നിന്നും സീമയെ കഥാപാത്ര വേഷങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചത് ഐവി ശശിയും എം ടി വാസുദേവൻ നായരായിരുന്നു.

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ എല്ലാം സിമയുടെ സാന്നിധ്യം കാണാൻ സാധിച്ചു. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹൻലാൽ നായകനായ ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു തിരിച്ചുവരവ് നടത്തിയത്.

സിനിമകൾക്കൊപ്പം തന്നെ മിനി സ്ക്രീൻ രംഗത്ത് നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു, എല്ലാ മേഖലയിലും തന്റെതായ സാന്നിധ്യം തെളിയിച്ച താരമാണ് സീമ. ഇന്നും സീമയുടെ ചിത്രങ്ങളെല്ലാം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളാണ്. ആളുകളെല്ലാം ഏറ്റെടുക്കുന്ന താല്പര്യമുള്ള ചിത്രങ്ങളിൽ ചിലത് തന്നെയാണ്.. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.

The Latest

To Top