മലയാളികളുടെ പ്രിയ നായികമാരിൽ ഒരാൾ ആണ് മംമ്ത മോഹൻദാസ്. ശക്തമായ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. മികച്ച നടി മാത്രമല്ല താൻ എന്നും മികച്ച ഗായിക കൂടി ആണെന്നും മംമ്ത പല തവണ തെളിയിച്ചിട്ടുണ്ട്. തിരക്കഥകൾ വളരെ ശ്രദ്ധ പൂർവം തിരഞ്ഞെടുക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മുഴുവൻ ഹിറ്റുകളും ആണ്. 2005 ൽ മയൂഖം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് മംമ്ത അഭിനയിച്ചത്. ഇപ്പോൾ മംമ്തയുടെതായി പത്തോളം ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
മംമ്‌തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കറുപ്പ് നിറത്തിൽ ഉള്ള വസ്ത്രത്തിൽ കൂടുതൽ സുന്ദരിയായാണ് മംമ്ത എത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു രാജകുമാരിയെ പോലെയുണ്ട് കാണാൻ എന്നാണു ആരാധകർ നൽകുന്ന കമെന്റുകൾ. ജിൻസൺ എബ്രഹാമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം,
