കേരളക്കരയെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 19കാരനായ യുവാവിനെ അയലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ നാലുമണിക്ക് ആയിരുന്നു അനീഷ് എന്ന യുവാവിനെ പ്രതി സൈമൺ ലാലുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിലെ നിലയിൽ നിന്നും ശബ്ദം കേട്ടു സൈമൺ കള്ളനാണെന്ന് കരുതി അനീഷിനെ കുത്തകയായിരുന്നു എന്നാണ് സൈമൺ പോലീസിന് മൊഴി നൽകിയത്.
സംഭവം നടന്നപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി സൈമൺ കീഴടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ആയിരുന്നു സൈമണിന്റെ മകളുമായി അനീഷ് പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിയെ കാണുവാൻ വേണ്ടി ആയിരുന്നു അനീഷ് അസമയത്ത് ആ വീട്ടിലെത്തിയത് എന്നും പുറത്തു വന്നത്. സിനിമകളിലെ പ്രണയരംഗങ്ങളും ഗാനങ്ങളും കണ്ട് ആകൃഷ്ടരായി അതു പോലെ ജീവിതത്തിൽ പകർത്തുമ്പോൾ സിനിമ അല്ല യഥാർത്ഥ ജീവിതം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണ്.
“മീശമാധവൻ” എന്ന സിനിമയിൽ ഓടിളക്കി മാധവൻ രുക്മിണിയെ കാണാൻ എത്തുന്നത് കൈയ്യടിച്ചു കാണുന്ന മലയാളികൾ തന്നെയാണ് വീട്ടിൽ പ്രണയിനിയെ കാണാൻ എത്തിയ സംഭവത്തിൽ യുവാവിന് അങ്ങനെ തന്നെ കിട്ടണം എന്ന് രൂക്ഷമായി വിമർശിക്കുന്നത്. പ്രണയം കാരണം ജീവൻ കളയേണ്ടി വന്ന ഒരുപാട് ആളുകളെ കുറിച്ച് നമുക്ക് അറിയാം. നീനുവിന് കെവിനിനെ നഷ്ടമായതും ഒരു പ്രണയത്തിന്റെ പേരിലായിരുന്നു.
ഇന്നും കെവിന്റെ ഓർമ്മകളിൽ നീറി കഴിയുകയാണ് നീനു. ഈജിപ്തിൽ നിന്ന് ഒരു സംഭവം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. പെൺ സുഹൃത്തിനോടൊപ്പം സ്ത്രീകളുടെ ശുചിമുറിയിൽ കണ്ടെത്തിയതിനെത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു. ഫാക്ടറി തൊഴിലാളിയായ യുവാവ് സുഹൃത്തിനോടൊപ്പം സ്ത്രീകളുടെ ശുചിമുറിയിൽ കയറുകയായിരുന്നു.
പടിഞ്ഞാറൻ കെയ്റോയിലെ ഒക്ടോബർ സിറ്റിയിലുള്ള ഫാക്ടറിയിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന പെൺ സുഹൃത്താണ് ശുചിമുറിയിൽ കൂടെ ഉണ്ടായിരുന്നത്. എന്നാൽ ഇരുവരും ശുചിമുറിയിൽ കയറി ചെല്ലുന്നത് സൂപ്പർവൈസർമാർ കണ്ടു. ഇവർ വന്ന് വാതിലിൽ മുട്ടിയതോടെ ശുചിമുറിയുടെ ജനാല വഴി യുവാവ് താഴേക്ക് ചാടുകയായിരുന്നു.
നാലാം നിലയിലുള്ള ടോയ്‌ലറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി വീണ് 30കാരനായ യുവാവ് മരിച്ചത്. സാനിറ്റേഷൻ പൈപ്പ് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് താഴേക്ക് വീണു മരിക്കുകയായിരുന്നു. സംഭവത്തിൽ ലോക്കൽ പ്രിസിക്യൂട്ടർമാർ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
