മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ രണ്ടു സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം വിജയകരമായി മുന്നേറുകയാണ് മൂന്നാം സീസൺ. മൂന്നാം സീസണിലെ മത്സരാർത്ഥിയായ സൂര്യയ്ക്ക് മറ്റൊരു മത്സരാർത്ഥി ആയ മണിക്കുട്ടനോട് തോന്നിയ അടുപ്പം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യ സീസണിൽ പേർളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുണ്ടായ പ്രണയം പോലെ ഇവർ തമ്മിൽ പ്രണയത്തിൽ ആകുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇവർ തമ്മിൽ ഒരുമിക്കുന്ന വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആകാറുണ്ട്. നോമിനേഷനിൽ എത്തിയ ഒരാഴ്ച സൂര്യ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താകുമെന്ന് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ പ്രവചിച്ച സമയത്തായിരുന്നു തനിക്ക് ബിഗ്ബോസ് ഹൗസിൽ ഒരു പ്രണയം ഉണ്ടെന്ന് സൂര്യ വെളിപ്പെടുത്തിയത് .
ബിഗ് ബോസിനോട് പോലും പറയില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ മണി കുട്ടനോട് ആണ് സൂര്യയ്ക്ക് പ്രണയം എന്ന് ബിഗ് ബോസ് ഹൗസിൽ ഉള്ളവർ തന്നെ പറഞ്ഞു തുടങ്ങി. എന്നാൽ സൂര്യയുടെ പ്രണയം ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിൽക്കാനുള്ള ഒരു അടവ് ആയിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സൂര്യയുടെ പ്രണയത്തെ സംശയാസ്പദമായി ആണ് മണിക്കുട്ടനും നോക്കി കാണുന്നത്. മകന്റെ പേരും പറഞ്ഞ് ക്യാമറയ്ക്കുമുന്നിൽ സൂര്യ കരയുന്നത് മകനു നാണക്കേടാകുമെന്ന് പറയുകയാണ് മണിക്കുട്ടന്റെ പപ്പയും അമ്മയും. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിലെ ടാസ്കുകളെ കുറിച്ചും സൂര്യയുടെ പ്രണയത്തെക്കുറിച്ചും എല്ലാം അവർ തുറന്നു പറഞ്ഞത്. മൂന്നു വയസ്സിൽ പള്ളിയിലെ സ്റ്റേജിൽ കയറി ഹിന്ദി പാട്ടിന് ഡാൻസ് കളിച്ചുകൊണ്ടാണ് മണിക്കുട്ടൻ കലാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ജില്ലയിലും സംസ്ഥാനതലത്തിലും എല്ലാം മോണോആക്ട്, ക്ലാസിക്കൽ, ബ്രേക്ക് ഡാൻസ്, മിമിക്രി, പാട്ട് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് മണിക്കുട്ടന്റെ മാതാപിതാക്കൾ പറയുന്നു.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും വിഷമം തോന്നിയത് സൂര്യയുടെ പ്രശ്നമാണെന്ന് അവർ വെളിപ്പെടുത്തി. പക്വതയോടെ കാര്യങ്ങൾ കാണണ്ടേ എന്നും ക്യാമറക്കു മുന്നിൽ വന്നു കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോൾ കാണുന്നവർക്ക് എന്തു തോന്നും എന്ന് ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യുന്ന ഒരാളാണ് മണിക്കുട്ടൻ എന്നും സൂര്യയുടെ മുഖത്ത് നോക്കി തീർത്തു പറയാത്തത് അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആവും എന്ന് മണിക്കുട്ടന്റെ മാതാപിതാക്കൾ പറയുന്നു. സിനിമയിലെത്തിയിട്ട് 15 വർഷമായെങ്കിലും സ്വന്തമായി വീട് ഉണ്ടാക്കിയിട്ട് മാത്രമേ കല്യാണം കഴിക്കുകയുള്ളൂ എന്ന് തീരുമാനിച്ചത് മണിക്കുട്ടൻ ആണ്. മണിക്കുട്ടൻ ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോൾ ഒരുപാട് ദുഃഖം തോന്നാറുണ്ട് എന്നും അവർ പറയുന്നു. സൂര്യയുടെയും മണിക്കുട്ടന്റെയും വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ എന്തായാലും ബിഗ് ബോസ് ഹൗസിനകത്ത് വെച്ച് കല്യാണം കഴിക്കേണ്ടതില്ലല്ലോ എന്നായിരുന്നു അവരുടെ മറുപടി. മണിക്കുട്ടന്റെയും സൂര്യയുടേയും വിവാഹത്തെക്കുറിച്ച് സൂര്യയുടെ മാതാപിതാക്കളും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവരുടെ പ്രണയം സത്യമാണെങ്കിൽ വിവാഹം നടത്താൻ തയ്യാറാണ് എന്നായിരുന്നു അവർ പറഞ്ഞത്.
