Film News

വേദന തീരെ മാറാതായപ്പോൾ ആശുപത്രിയിൽ വീണ്ടും കാണിച്ചു – അപ്പോഴേക്കും കാൽപാദം മുറിച്ചു കളയേണ്ട അവസ്ഥയായി എന്ന് ബോധ്യപ്പെട്ടത് – സങ്കട വാർത്ത തുറന്നു പറഞ്ഞു താരം

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ.

“പ്രിയം”, “സാഫല്യം”, “മധുരനൊമ്പരക്കാറ്റ്”, “സുന്ദരപുരുഷൻ”, “കളിയൂഞ്ഞാൽ” തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ മഞ്ജിമ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഒരു വടക്കൻ സെൽഫി” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളി ആയിരുന്നു ചിത്രത്തിലെ നായകൻ.

മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് മഞ്ജിമ. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം താൻ കടന്നു പോയ പരീക്ഷണ കാലഘട്ടത്തെ കുറിച്ചെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിഷ്ണു വിശാൽ നായകനാകുന്ന “എഫ്ഐആർ” ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒടിടിയിൽ നിന്ന് ഒരുപാട് ഓഫറുകൾ ഉണ്ടായിട്ടും തീയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ പ്രാർത്ഥന എന്ന അഭിഭാഷകയുടെ വേഷമാണ് മഞ്ജിമ കൈകാര്യം ചെയ്യുന്നത്.

ഒരു അപകടത്തെ തുടർന്ന് മഞ്ജിമ വോക്കറിൽ നടന്നിരുന്ന കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മൂന്നു മാസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചെങ്കിലും രണ്ടര മാസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കേണ്ടി വന്നു. ചില രംഗങ്ങളിൽ ശ്രദ്ധിച്ചാൽ ഞൊണ്ടുന്നത് കാണാമെന്നും താരം പങ്കുവെക്കുന്നു. താരത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അണിയറ പ്രവർത്തകർ ഒരു നൃത്തം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി മൂന്നു വർഷത്തോളം ആയിരുന്നു നായകൻ സിക്സ് പാക്ക് പരിപാലിച്ചത്.

ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിക്കേണ്ടി വന്നതിനാൽ ചില സമയത്ത് വിശാൽ ഐസ്ക്യൂബ് കഴിച്ചിരുന്നു എന്നും ആ കഷ്ടപ്പാടിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ചെന്നൈയിൽ താമസിച്ച സമയത്തായിരുന്നു മഞ്ജിമയുടെ ജീവിതത്തെ തന്നെ മാറ്റി മറക്കാവുന്ന അപകടമുണ്ടായത്. താമസിക്കുന്ന സ്ഥലത്തെ ഗേറ്റ് അടച്ച് തിരിച്ച് നടക്കുന്നതിനിടയിൽ ആ ഗെയ്റ്റ് മഞ്ജിമയുടെ ഇടതുകാലിൽ വന്നു ഇടിക്കുകയായിരുന്നു.

കേട്ടാൽ നിസാരമാണെന്ന് തോന്നാമെങ്കിലും സംഭവം ഗൗരവം ആയിരുന്നു. ആദ്യത്തെ ആശുപത്രിയിൽ പേടിക്കാനൊന്നുമില്ല സ്റ്റിച്ച് ഇട്ടാൽ മതി എന്ന് പറഞ്ഞു എങ്കിലും ദിവസം കഴിയുന്തോറും കാലു കുത്തി നടക്കാൻ വയ്യാതായി. അങ്ങനെ അപ്പോളോ ആശുപത്രിയിൽ കാണിച്ചപ്പോൾ ആയിരുന്നു കാൽപാദം മുറിച്ചു കളയേണ്ട അവസ്ഥയായി എന്ന് ബോധ്യപ്പെട്ടത്. നടക്കാൻ പഠിക്കുന്നതിനു മുമ്പ് നൃത്തം ചെയ്തു തുടങ്ങിയ മഞ്ജിമയ്ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഇപ്പോഴും ഒരു നൃത്തച്ചുവട് വയ്ക്കാൻ സാധിക്കുന്നില്ല. അത് എത്രയും പെട്ടെന്ന് സാധ്യമാകണം എന്നാണ് താരത്തിന്റെ ആഗ്രഹം. അമിതവണ്ണത്തിന്റെ പേരിൽ അടുത്തിടെ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു താരത്തിന്. സിനിമ താരം ആയതുകൊണ്ട് ആളുകൾ എപ്പോഴും ഒരു പോലെ തന്നെ ഇരിക്കണം എന്ന് വാശി പിടിക്കാൻ പറ്റുമോ എന്നാണ് താരം ചോദിക്കുന്നത്. സിനിമാതാരങ്ങൾ അടക്കം എല്ലാ മനുഷ്യരിലും രക്തവും ഹോർമോണുകളും ഉണ്ട്. അതു പല തരത്തിൽ മാറിക്കൊണ്ടിരിക്കും. ഒരു നടൻ തടിച്ചാൽ ആരും ചോദ്യങ്ങൾ ഉന്നയിക്കാറില്ല.

എന്നാൽ മെലിഞ്ഞല്ലോ തടിച്ചല്ലോ എന്ന ചോദ്യങ്ങളെല്ലാം നടിമാർക്ക് നേരെ മാത്രമാണുള്ളത്. അത്തരം ചോദ്യങ്ങളൊക്കെ ഇപ്പോൾ മനഃപൂർവം അവഗണിക്കുകയാണ് പതിവ് എന്ന് മഞ്ജിമ വ്യക്തമാക്കി. മഞ്ജിമയെ മലയാള സിനിമയിൽ കാണാത്തത് ആരും വിളിക്കാത്തത് കൊണ്ട് തന്നെയാണെന്ന് താരം പറയുന്നു. മഞ്ജിമ തമിഴ് സിനിമ മാത്രമേ ചെയ്യൂ എന്ന തെറ്റിദ്ധാരണയും പൊതുവേ ഉണ്ട്. എന്നാൽ അങ്ങനെയൊന്നും ഇല്ലെന്നും മലയാള സിനിമ വേണ്ടെന്ന് വെച്ചാൽ വീട്ടിൽ നിന്ന് ഇറക്കി വിടും എന്നും താരം പറയുന്നു.

അടുത്തിടെ മഞ്ജിമയുടെ വിവാഹവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. മൂന്നു വയസ്സുള്ളപ്പോൾ സിനിമയിൽ എത്തിയ മഞ്ജിമ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും ചെറിയ സന്തോഷങ്ങൾ പോലും എല്ലാവർക്കും ഒപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണ്. വിവാഹം പോലെയുള്ള ജീവിതത്തിലെ സുപ്രധാനപ്പെട്ട ഒരു കാര്യം രഹസ്യമായി വെക്കില്ല എന്ന് താരം വ്യക്തമാക്കി. പ്രചരിച്ച വാർത്തകൾ എല്ലാം തെറ്റായിരുന്നു എന്നും മഞ്ജിമ കൂട്ടിച്ചേർത്തു

The Latest

To Top