മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. ആദ്യ ചിത്രം മുതൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നെകിലും ശക്തമായ തിരിച്ചുവരവാണ് താരം തന്റെ രണ്ടാം വരവിൽ കൂടി നടത്തിയിരിക്കുന്നത്. മഞ്ജുവിനെ കത്ത് ഒരുപാട് മികച്ച അവസരങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ഉണ്ടായിരുന്നത്. തിരിച്ചുവരവിൽ ധനുഷിന്റെ നായികയായി അസുരനിൽ അഭിനയിച്ചതോടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അതോടെ തമിഴിലും നിരവധി ആരാധകരെയാണ് താരം നേടിയെടുത്തിരിക്കുന്നത്. ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക നടി കൂടിയാണ് താരം.

manju warrier new look
ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പവും സുന്ദരിയും ആയാണ് താരം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. അപ്പോഴെല്ലാം എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് താരത്തിനോട് ആരാധകർ ചോതിക്കാറുമുണ്ട്. എന്നാൽ അതിനൊന്നും കൃത്യമായ മറുപടി താരം പറഞ്ഞിട്ടില്ല. ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖം ആണ് വീണ്ടും ചർച്ചയാകുന്നത്. അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നു താരം വെളിപ്പെടുത്തിയിരുന്നു. നമ്മുടെ സ്വഭാവം ആണ് നമ്മുടെ സൗന്ദര്യം എന്നാണു മഞ്ജു പറഞ്ഞിരിക്കുന്നത്. നമ്മുടെ സൗന്ദര്യം എന്നാണ് തമ്മുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും താരം പറഞ്ഞു. നമ്മൾ ഒരാളെ സഹായിക്കുമ്പോൾ ഒരാളുടെ വിഷമങ്ങൾ കേൾക്കാൻ തയാറാകുമ്പോൾ വിഷമ ഘട്ടത്തിൽ ഒരാളുടെ കൂടെ നിൽക്കുമ്പോൾ എല്ലാം നമ്മുടെ സ്വഭാവത്തിന്റെ സൗന്ദര്യം കൂടുകയാണ്. അതാണ് ഏതൊരു വ്യക്തിക്കും വേണ്ട സൗന്ദര്യം എന്നും താരം പറഞ്ഞു.
