മലയാള സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. തന്റേതായ അഭിനയ മികവ് കൊണ്ടും അവതരണ രീതി കൊണ്ടും യുവ നായികമാരെ പോലും പിന്തള്ളിക്കൊണ്ടാണ് മഞ്ജു മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്യുന്ന താരം മമ്മൂട്ടിക്കൊപ്പം സിനിമകൾ ഒന്നും ചെയ്തിട്ടില്ലായിരുന്നു. മോഹൻലാലിനൊപ്പം തുടർച്ചയായി സിനിമകൾ ചെയ്യുമ്പോഴും മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് ആളുകൾ മഞ്ജുവിനോട് തിരക്കിയിരുന്നു. ആ ഒരു ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് താൻ എന്ന് മഞ്ജു മറുപടിയും നൽകിയിരുന്നു.
ഇന്ന് മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ് മഞ്ജു. ചിത്രത്തിന്റെ റിലീസുമായി ബന്ധപെട്ടു നടത്തിയ പത്രസമ്മേളനത്തിൽ ആരാണ് മികച്ച നടൻ ഇന്ന് മഞ്ജുവിനോട് പത്രപ്രവർത്തകർ ചോദിച്ചു. അതിനു മഞ്ജു കൃത്യമായ മറുപടിയും നൽകി. അങ്ങനെ ഒരു ചോദ്യം പോലും തെറ്റാണ്. ലാലേട്ടനും മമ്മൂക്കയും രണ്ടുപേർക്കും തങ്ങളുടേതായ വ്യക്തിത്വം ഉള്ളവരാണ്. മലയാള സിനിമയുടെ വലിയ രണ്ട് തൂണുകളാണല്ലോ മമ്മൂക്കയും ലാലേട്ടനും. മമ്മൂക്കയുടെ കൂടെ ഒരു സിനിമയിലെ അഭിനയിക്കാൻ സാധിച്ചുള്ളൂ. ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ സാധിക്കണം. ലാലേട്ടനൊപ്പവും ഇനിയും അഭിനയിക്കാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു.
