Film News

“മേപ്പടിയാൻ” പോസ്റ്റർ മഞ്ജു വാരിയർ നീക്കം ചെയ്ത സംഭവം ! ഉണ്ണിക്ക് പറയാനുള്ളത് ഇതാണ്

മലയാള സിനിമയുടെ മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ യുവതാര നിരയിൽ ഏറെ ശ്രദ്ധേയനായ താരം ആണ് ഉണ്ണി മുകുന്ദൻ. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളിലൂടെ താരം തന്റെ ഫിറ്റ്നസ് മുന്നോട്ട് കൊണ്ട് പോകുന്നത് ഏറെ പ്രശംസനീയം ആണ്. നടനും ഗായകനും ഇപ്പോൾ നിർമാതാവുമായ ഉണ്ണി മുകുന്ദൻ രഞ്ജിത്ത് സംവിധാനം ചെയ്‌ത പൃഥ്വിരാജ് സുകുമാരന്റെ മലയാള അരങ്ങേറ്റ ചിത്രമായ “നന്ദന”ത്തിന്റെ തമിഴ് പതിപ്പ് ആയ “സീടൻ” എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം ആണ് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. “തത്സമയം എന്ന പെൺകുട്ടി”, “ബോംബെ മാർച്ച്”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ” തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം തിളങ്ങി. വൈശാഖ് സംവിധാനം ചെയ്ത “മല്ലു സിങ്” ആണ് ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. വമ്പൻ വിജയമായിരുന്ന ചിത്രം നൂറു ദിവസം വരെ പ്രദർശനം തുടർന്നിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത “വിക്രമാദിത്യൻ ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ ഒരു നടൻ മാത്രമല്ല ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. ഉണ്ണി മുകുന്ദൻ അഞ്ചു കുര്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “മേപ്പടിയാൻ”. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത ചിത്രമാണ്. ജയകൃഷ്ണൻ എന്ന ഗ്യാരേജ് ഉടമയുടെ കഥാപാത്രത്തിനു വേണ്ടി 20 കിലോ ഭാരം ആയിരുന്നു ഉണ്ണി വർധിപ്പിച്ചത്. ഉണ്ണിക്ക് പുറമേ ലെന, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളോടെ ആണ് ചിത്രം മുന്നേറുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാരിയർ നീക്കം ചെയ്തതിനെ കുറിച്ചുള്ള വാർത്തകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു. സ്വന്തം സിനിമകൾ മാത്രമല്ല സഹതാരങ്ങളുടെ സിനിമകൾ പ്രോത്സാഹിപ്പിക്കാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് മഞ്ജു. “മേപ്പടിയാൻ” എന്ന ചിത്രത്തിലെ പോസ്റ്റർ മഞ്ജു നീക്കം ചെയ്തതിനെ ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ വിമർശനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതു കൊണ്ടാണ് മഞ്ജു ഈ പോസ്റ്റ് നീക്കം ചെയ്തത് എന്ന് വിമർശകർ പറയുന്നു. ഭയന്നിട്ടാണ് മഞ്ജു ഈ പോസ്റ്റ് മുക്കിയത് എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. മഞ്ജുവിന്റെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ കുറച്ചു ദിവസത്തിനു ശേഷം താരം സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാറുണ്ട് എന്ന കാര്യം. എന്നാൽ വേറെ രീതിയിൽ വളച്ചൊടിച്ച് ആണിപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.

ഉണ്ണിമുകുന്ദനില്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളത് എന്നാണ് നടനുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങൾ ചോദിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം “ബ്രോ ഡാഡി” പ്രഖ്യാപിച്ചപ്പോൾ ഇതിന്റെ പോസ്റ്റർ മഞ്ജുവാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് നീക്കം ചെയ്യുകയും ഉണ്ടായി. അതു തന്നെ ഈ വിമർശനങ്ങൾക്ക് ഉള്ള ഏറ്റവും നല്ല ഉത്തരം ആണെന്നും സത്യാവസ്ഥ മനസ്സിലാക്കാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു,ഉണ്ണി മുകുന്ദൻ ഈ കാര്യത്തിൽ കൃത്യമായ വിശദീകരണം ആണ് കൊടുത്തിരിക്കുന്നത് . മഞ്ജു എല്ലാ സിനിമകളോടും സഹകരിച്ചിട്ടുണ്ടെന്നും, അവരെ ഫോളോ ചെയ്യുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും

The Latest

To Top