കഴിഞ്ഞ കുറച്ച് ദിവസമായി ക്ലബ് ഹൗസിലെ തങ്ങളുടെ പേരിൽ ഉള്ള വ്യാജ പ്രൊഫൈലുകൾ ചൂണ്ടി കാണിച്ച് കൊണ്ട് താരങ്ങളിൽ പലരും രംഗത്ത് വന്നിരുന്നു. ദുൽഖർ സൽമാൻ ആണ് ഇതിനു തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ പ്രിത്വിരാജ്ഉം ടോവിനോ തോമസും ആസിഫ് അലിയും നിവിൻ പോളിയും സുരേഷ് ഗോപിയും ഒക്കെ രംഗത്ത് വന്നിരുന്നു. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഞാൻ ഇത് വരെ ക്ലബ് ഹൗസിൽ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ല. അക്കൗണ്ട് എടുക്കുമ്പോൾ അറിയിക്കാം എന്നുമാണ് സുരേഷ് ഗോപി തനിക്കെതിരെയുള്ള വ്യാജ പ്രൊഫൈലുകൾക്ക് എതിരെ പ്രതികരിച്ചത്. ഇത് വരെ നടന്മാർ മാത്രമാണ് തങ്ങളുടെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടുകൾക്ക് എതിരെ രംഗത്ത് വന്നിരുന്നത്. ഇപ്പോൾ പ്രതികരണവുമായി നടികളും എത്തിയിരിക്കുകയാണ്.
നടികളിൽ മഞ്ജു വാര്യർ ആണ് ആദ്യം തന്റെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ‘ഫേക്ക് അലേർട്ട്’ എന്ന തലക്കെട്ട് നൽകിയാണ് തന്റെ പേരിൽ മറ്റാരോ തുടങ്ങിയിരിക്കുന്ന വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്കിൽ പേജിൽ കൂടിയാണ് മഞ്ജു പ്രതികരിച്ചിരിക്കുന്നത്. ഇത് വരെ നടന്മാരുടെ പേരിൽ മാത്രമേ വ്യാജ അക്കൗണ്ടുകൾ ഉള്ളു എന്ന് കരുതിയതാണ്. അടുത്തിടെയാണ് പ്രിത്വിരാജിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയിട്ട് പ്രിത്വിയുടെ ശബ്‌ദം അനുകരിച്ചിരുന്ന മിമിക്രി കലാകാരനെതിരെ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. ഇദ്ദേഹം മാപ്പ് പറഞ്ഞു കൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.
