Film News

മഞ്ജുവിനെ അനുകരിച്ചൊരു കൊച്ചു മിടുക്കി, വൈറലായി പുതിയ ചിത്രങ്ങൾ!

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയായ വിഷയം ആയിരുന്നു മഞ്ജു വാര്യരുടെ പുതിയ ലുക്ക്. ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷർട്ടും അണിഞ്ഞു മനോഹരമായ ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ വളരെ വേഗത്തിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി പേരാണ് മഞ്ജുവിന്റെ പുത്തൻ ലുക്കിന്റെ വാഴ്ത്തിക്കൊണ്ട് രംഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ കൂടി പലരും മഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ലുക്കിനെ അനുകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഒരു കോച്ചു മിടുക്കി.

ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയാണ് മഞ്ജുവിന്റെ വൈറൽ ലുക്കിനെ അനുകരിച്ച് കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുനന്ത്. ഇഷയുടെ അമ്മയാണ് ഈ ചിത്രങ്ങൾ ഒക്കെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്. മഞ്ജുവിന്റെ ചിത്രങ്ങൾക്കൊപ്പം ആണ് അതെ ലുക്കിൽ ഒരുങ്ങിയ ഇഷയുടെ ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. കാസർക്കോഡ് സ്വദേശിയായ ബേബി ഇഷ മാതാപിതാക്കൾക്കൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡൽ കൂടിയാണ് ബേബി ഇഷ.

 

View this post on Instagram

 

A post shared by Baby Isha Mehaq💞 (@ishas_mommy)

അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ ഈ ചിത്രങ്ങൾ ഒക്കെ അവതാരകൻ മഞ്ജുവിന് കാണിച്ചു കൊടുത്തിരുന്നു. ഇഷയുടെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ മഞ്ജുവിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അതോടെ ഇഷയും സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്.

Most Popular

To Top