Film News

മഞ്ജു വാര്യർ ഇനി ബോളിവുഡിലേയ്‌ക്ക്, ആദ്യചിത്രം മാധവനൊപ്പം

manju warrier

മലയാളികളുടെ പ്രിയ താരം  മഞ്ജുവാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം ദ പ്രീസ്റ്റിന്റെ പ്രസ്സ് മീറ്റിനിടെയാണ് ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ചില സൂചനകൾ താരം പങ്കുവെച്ചത്.ഇപ്പോളിതാ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിൽ മാധവനായിരിക്കും നായകനായി എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു. അമേരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം.
പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, സനൽ കുമാർ ശശിധരന്റെ കയറ്റം, രൺജീത് കമല ശങ്കറും സലിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചതുർമുഖം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

The Latest

To Top