Film News

ഓരോ ദിവസം കഴിയുംതോറും കൂടുതൽ ചെറുപ്പമായി മഞ്ജു, കണ്ണുതള്ളി ആരാധകർ!

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. ആദ്യ ചിത്രം മുതൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നെകിലും ശക്തമായ തിരിച്ചുവരവാണ് താരം തന്റെ രണ്ടാം വരവിൽ കൂടി നടത്തിയിരിക്കുന്നത്. മഞ്ജുവിനെ കത്ത് ഒരുപാട് മികച്ച അവസരങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ഉണ്ടായിരുന്നത്. തിരിച്ചുവരവിൽ ധനുഷിന്റെ നായികയായി അസുരനിൽ അഭിനയിച്ചതോടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അതോടെ തമിഴിലും നിരവധി ആരാധകരെയാണ് താരം നേടിയെടുത്തിരിക്കുന്നത്. ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് താരം ഇപ്പോൾ.

ഇപ്പോഴിതാ മഞ്ജു വാര്യറിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൂടുതൽ സന്തോഷവതിയും ചെറുപ്പവുമായി ഇരിക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഓരോ ദിവസം കഴിയുംതോറും താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് ആരാധകർക്ക് കാണാൻ  കഴിയുന്നത്. മമ്മൂട്ടിയെ പോലെ മഞ്ജുവിനും പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്താണ് അനുദിനം ഇങ്ങനെ പ്രായം കുറഞ്ഞത് പോലെ ആകാനുള്ളതിന്റെ രഹസ്യം എന്നും ആരാധകർ താരത്തിനോട് തിരക്കുന്നുണ്ട്.

മഞ്ജുവിന്റേതായി ഒരുപാട് ചിത്രങ്ങൾ ആണ് പുറത്തിറങ്ങാനായി തയാറെടുക്കുന്നത്. അതിൽ എല്ലാം തന്നെ മികച്ച വേഷത്തിൽ ആണ് താരം എത്തുന്നത്.

The Latest

To Top