മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രം എനിക്ക് വലിയ നിധി ആണെന്നും ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ മമ്മൂക്ക ആയിരുന്നുവെന്നും ആണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മഞ്ജു കുറിച്ചത്. ഒരുപാട് നന്ദിയുണ്ട് മമ്മൂക്ക എന്നും മഞ്ജു കുറിച്ചു. മലയാള സിനിമയിൽ അധികം ആർക്കും കിട്ടാത്ത ഭാഗ്യമാണ് മഞ്ജുവിന് കിട്ടിയിരിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ മമ്മൂക്കയ്ക്ക് ഇത്ര കഴിവുണ്ടെന്നും പലരും ഇപ്പോഴാണ് അറിയുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം.
ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഫോട്ടോകളാണ് മമ്മൂട്ടിയുടേതെന്നാണ് കമന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മികച്ച ഫോട്ടോഗ്രാഫർ ആണ് താൻ എന്ന് മമ്മൂട്ടി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എങ്കിൽ തന്നെയൂം എടുക്കുന്ന ചിത്രത്തിന് ഇത്രയേറെ പെർഫെക്ഷൻ ഉണ്ടാകുമെന്നു കരുതിയില്ല എന്നും ആരാധകർ പറയുന്നു.
