Film News

വിവാഹ വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മനോജ് കെ ജയൻ!

manoj wedding anniversary

ഒരുപാട് ആരാധകർ ഉള്ള മലയാള നായകന്മാരിൽ ഒരാൾ ആണ് മനോജ് കെ ജയൻ. നായകനായും, വില്ലനായും, സഹനടനായും, ഹാസ്യനടനായുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന താരത്തിനോട് ആരാധകർക്ക് ഒരു പ്രത്യേക സ്നേഹവുമാണ് ഉള്ളത്. നടൻ എന്നതിലുപരി നല്ലൊരു പാട്ടുകാരൻ കൂടിയാണ് താൻ എന്ന് താരം പല വേദികളിൽ വെച്ചും തെളിയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ വിവാഹവാർഷികം ആഘോഷിച്ചിരുന്നു. മനോഹരമായ ഒരു കുറിപ്പ് എഴുതിക്കൊണ്ടാണ് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം താരം ആരാധകരുമായി പങ്കുവെച്ചത്.

“ഇന്ന്….ഞങ്ങളുടെ ‘പത്താം’ വിവാഹ വാർഷികം എനിക്കേറ്റവും പ്രിയപ്പെട്ട ’എന്റെ ആശയെ’എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം നന്ദി ആഘോഷമില്ല…. പകരം,, പ്രാർത്ഥന മാത്രം Love you asha” എന്നുമാണ് ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പത്താമത് വിവാഹവാർഷികം ആണ് ഇരുവരും കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്.

ആശയെപറ്റി വാചാലനായി പലപ്പോഴും മനോജ് എത്തിയിട്ടുണ്ട്. ആശാ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണു താൻ പല കാര്യങ്ങൾ പഠിച്ചതിനും നല്ല ഒരു കുടുംബനാഥൻ ആയതെന്നുമൊക്കെ മനോജ് പറഞ്ഞിട്ടുണ്ട്.

The Latest

To Top