സിനിമ ലോക ഞെട്ടലോടെയാണ് സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യയുടെ വിയോഗ വാർത്ത കേൾക്കുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത് വരെ മനുവിന്റെ ഭാര്യ ഉമയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ രാവിലെ ഏറെ വൈകിയും എഴുന്നേൽക്കാഞ്ഞ ഉമയെ വിളിച്ചപ്പോൾ അനക്കം ഒന്നും ഉണ്ടായിരുന്നില്ല. ഉടൻ തന്നെ ഹോസ്‌പിറ്റലിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക്കാഘാതം മൂലം മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉറക്കത്തിനിടയിൽ മസ്തിഷ്ക്കാഘാതം സംഭവിച്ചതാണ് മരണക്കാരണമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മനുവിന്റെ ഏറ്റവുംപുതിയ കുറിപ്പാണു പ്രേഷകരുടെ കണ്ണ് നനയിപ്പിച്ചിരിക്കുന്നത്. തന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ് കിട്ടിയ വാർത്തയാണ് മനു പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവള്‍ക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവള്‍ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുന്‍പ് അവള്‍ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അങ്ങനെ അവള്‍ ഒരു വിജയിയായി ഉയര്‍ന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭര്‍ത്താവ് ഞാന്‍ ആണ്, തീര്‍ച്ച’ എന്നുമാണ് മനു തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
