മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയായ താരമാണ് മന്യ. കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും ചെയ്തതൊക്കെയും പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
മന്യയുടെ വാക്കുകൾ ഇങ്ങനെ, വളരെ കർക്കശക്കാരനായ വ്യക്തിയാണ് മമ്മൂട്ടിയെന്നു പലരും പറഞ്ഞിരുന്നു. സൂക്ഷിച്ചുവേണം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ എന്നും എപ്പോൾ വേണമെങ്കിലും പിണങ്ങി പോകുമെന്നും ഒക്കെ പറഞ്ഞു. എന്നാൽ ഞാൻ മനസ്സിലാക്കിയതിൽ വെച്ച് ഏറ്റവും സൈലന്റ് ആയ സഹതാരം ആണ് മമ്മൂക്ക. സിനിമയിൽ കാണുന്നതിനേക്കാൾ ഇരട്ടി തിളക്കം ആണ് അദ്ദേഹത്തിന്റെ മുഖത്തുള്ളത്. ഷൂട്ടിങ് സെറ്റിൽ വെച്ച് ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുത്തിട്ടില്ല. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, എനിക്ക് കുട്ടികളുടെ അത്രേ പക്വത ഉള്ളെന്നും അത് മറ്റുള്ളവർ കാണാതിരിക്കാൻ ആണ് ഞാൻ ഇപ്പോഴും കണ്ണാടി വെക്കുന്നത് എന്നും.
