Film News

എല്ലാ ദിവസവും സന്തോഷം നിറഞ്ഞത് ആയിരിക്കില്ലല്ലോ, മഷൂറയുടെ വീഡിയോ ശ്രദ്ധ നേടുന്നു!

mashoora video

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള താരങ്ങൾ ആണ് ബഷീർ ബാഷിയും താരത്തിന്റെ രണ്ടു ഭാര്യമാരും.ബഷീർ രണ്ടു വിവാഹം  കഴിച്ചു എന്നത് തന്നെയാണ് താരത്തിന് ഇത്ര ശ്രദ്ധ ലഭിക്കാൻ ഉണ്ടായ കാരണം. രണ്ടു ഭാര്യമാരും അടുത്ത സുഹൃത്തുക്കൾ ആണെന്ന് ഇവര് ഒന്നിച്ചുള്ള വീഡിയോകളിൽ നിന്ന് തന്നെ പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയും. എപ്പോഴും കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് മഷൂറാ എത്താറുണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ ആണ് മഷൂറാ. ഇപ്പോഴും സന്തോഷകരമായ വീഡിയോയുമായി എത്താറുള്ള മഷൂറാ എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് ദുഃഖം പങ്കുവെച്ച് കൊണ്ടാണ് എത്തിയത്. വിഡിയോയിൽ മഷൂറാ പറഞ്ഞത് ഇങ്ങനെ,

വ്ലോഗ് ഒന്നും ഇന്ന് ചെയ്യണ്ട എന്നാണു ഞാൻ ആദ്യം കരുതിയിരുന്നത്. ഇന്ന് എനിക്ക് ഒരുപാട് വിഷമം ഉണ്ടായ ഒരു ദിവസം ആണ്. എല്ലാ ദിവസവും നമുക്ക് സന്തോഷം ഉണ്ടാകില്ലല്ലോ. ചെറിയ ഒരു കാര്യം ആണ്, എന്നാൽ അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. കുറെ ഉറങ്ങി. ബേബിയും പിള്ളേരും സോനുവുമാണ് എനിക്ക് എനര്‍ജി നല്‍കിയത്. മോശം ദിവസം എല്ലാവരുടെയും ജീവിതത്തില്‍ വരും. എല്ലാവര്‍ക്കും മോശം സമയം ഉണ്ടാകും.ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ വിഷമിക്കരുത് എന്ന് എന്നോട് ബേബി പറയും. എന്നാൽ വിഷമിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഇപ്പോൾ അത് നിങ്ങളോട് തുറന്ന് പറയാൻ കഴിയില്ല എന്നുമാണ് മഷൂറ പറഞ്ഞത്.

Most Popular

To Top